
ന്യൂജെ3 ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ ; വില 99,999 രൂപ
കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില് വിപ്ലവം സൃഷ്ടിച്ച് ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിലെ ആദ്യ പതിപ്പായ ഒല എസ്1 അവതരിപ്പിച്ചു. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില് എത്തുന്ന സ്കൂട്ടര് മാറ്റ്, മെറ്റാലിക് ഫിനിഷിങില്, അതിശയകരമായ പത്തു നിറങ്ങളിലാണ് ഉപഭോക്താക്കളിലേക്കെത്തുക. സ്വാതന്ത്ര്യദിനത്തില് ഒല സിഇഒ ഭവിഷ് അഗര്വാളാണ് ഒല ഇ-സ്കൂട്ടറുകളുടെ അവതരണം പ്രഖ്യാപിച്ചത്. സംസ്ഥാന സര്ക്കാര് സബ്സിഡികളും, രജിസ്ട്രേഷനും ഇന്ഷുറന്സും ഉള്പ്പെടെ 99,999 രൂപയാണ് ഒല എസ്1 ഇലക്ട്രിക് സ്കൂട്ടറിന്റെ വില. ഒല…