
കശ്മീരിലേക്ക് മകള്‍ക്കൊപ്പം ബുള്ളറ്റില്‍ യാത്ര തിരിച്ച അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്
കശ്മീരിലേക്ക് മകള്‍ക്കൊപ്പം ബുള്ളറ്റില്‍ യാത്ര തിരിച്ച അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍വ്വീസ് റൂള്‍ ചട്ട ലംഘനത്തിനാണ് നോട്ടീസ്. കാനായി നോര്‍ത്ത് യു പി സ്കൂള്‍ അധ്യാപിക കെ അനീഷയ്ക്ക് പയ്യന്നൂര്‍ എഇഒയാണ് കാരണം കാണിക്കല്‍ നല്‍കിയിരിക്കുന്നത്. പ്രധാനാധ്യാപിക വഴി നോട്ടീസ് കൈമാറും. സർവീസ് നിയമം അനുസരിച്ച് സംസ്ഥാനം വിട്ടുപോകുന്നതിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവാദം വാങ്ങേണ്ടതുണ്ട്. ഈ അനുമതി അധ്യാപികയായ അനീഷ വാങ്ങിയിട്ടില്ലെന്നും അതുകൊണ്ട് യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും കാരണം കാണിക്കല്‍ നോട്ടിസിൽ പറയുന്നു. ഇതുമായി…