
അവിഷിത്ത് വിവാദത്തിൽ വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ, പൊളിയുന്നത് ആരുടെ വാദങ്ങൾ?
അവിഷിത്ത് വിവാദത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഉള്‍പ്പെട്ട കെ.ആർ.അവിഷിത്തിന്റെ നിയമനം സംബന്ധിച്ച് താൻ പറയാത്തത് പറഞ്ഞു എന്ന വീണ ജോർജിൻറെ വാദങ്ങളെ ഏഷ്യാനെറ്റ് ലേഖകൻ ചോദ്യം ചെയ്തു. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ജോലിയിൽനിന്ന് ഒഴിവായതായി മന്ത്രി പറഞ്ഞു എന്ന വാർത്തയോടായിരുന്നു വീണ ജോർജിൻറെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനെ പേരെടുത്ത പറഞ്ഞുകൊണ്ടാണ് മന്ത്രി വിമർശിച്ചത് ഏഷ്യാനെറ്റ് ആപ്തവാക്യം നേരോടെ നിർഭയം നിരന്തരം എടുത്തു പറഞ്ഞ്…