സഭ്യതയുടെ സീമകൾ ലംഘിച്ച് അശ്ലീല പ്രചാരണങ്ങൾ; പാർട്ടിക്ക് അറിയില്ലെന്ന് പറയുമ്പോഴും ക്രൂരമായ സൈബർ ആക്രമണങ്ങൾ നടത്തുന്നത് പാർട്ടി സൈബർ ഗ്രൂപ്പുകളും നേതാക്കളും; പൊറുതിമുട്ടി ജീവനൊടുക്കേണ്ടി വരുമെന്ന് രേഷ്മയുടെ കുടുംബം

സഭ്യതയുടെ സീമകൾ ലംഘിച്ച് അശ്ലീല പ്രചാരണങ്ങൾ; പാർട്ടിക്ക് അറിയില്ലെന്ന് പറയുമ്പോഴും ക്രൂരമായ സൈബർ ആക്രമണങ്ങൾ നടത്തുന്നത് പാർട്ടി സൈബർ ഗ്രൂപ്പുകളും നേതാക്കളും; പൊറുതിമുട്ടി ജീവനൊടുക്കേണ്ടി വരുമെന്ന് രേഷ്മയുടെ കുടുംബം

കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ സഹായം ചെയ്തു നൽകിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന രേഷ്മയ്ക്ക് നേരെ സൈബർ ആക്രമണം വീണ്ടും തുടരുകയാണ്. അസഭ്യമായ രീതിയിലും അശ്ലീല ചുവയോടെയും പ്രചരണം അഴിച്ചുവിടുകയാണ് സൈബർ സഖാക്കൾ.

സൈബർ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടിവരുമെന്നാണ് രേഷ്മയുടെ കുടുംബം പറയുന്നത്. ഇത്രയേറെ ദ്രോഹിച്ചിട്ടും പാർട്ടിയിൽ വിശ്വസിച്ചിരിക്കയാണ് ഈ കുടുംബം. മുഖ്യമന്ത്രിയെയും പാർട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട്. സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും തങ്ങൾക്കു മുൻപിൽ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. അയൽക്കാരൻ കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രിയെ തങ്ങൾക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണു വിശദമായ പരാതി മുഖ്യമന്ത്രിക്കു നൽകിയത്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണു വിശ്വാസം. തങ്ങൾക്കു പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. അച്ചടക്കമുള്ള പാർട്ടിക്കാരെന്ന നിലയിലാണ് പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദിയിൽ പറയാനും ഈ കുടുംബം ഒരുങ്ങുന്നത്.

Back To Top
error: Content is protected !!