
കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്‌ഥാനത്തേക്ക് എസ്എഫ്ഐയുടെ കെഎസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്‌ഥാനത്തേക്ക് എസ്എഫ്ഐയുടെ കെഎസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ അനുസരിച്ചു വീണ്ടും വോട്ടെണ്ണാൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ചു കെഎസ്‍യു ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ആദ്യം ഒരു വോട്ടിന് ജയിച്ച ശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്‌ഥാനം നഷ്‌ടമായ കെഎസ്‌യു സ്‌ഥാനാർഥി എസ് ശ്രീക്കുട്ടൻ നൽകിയ ഹരജിയിലാണ് എസ്‌എഫ്‌ഐക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ജസ്‌റ്റിസ് ടിആർ രവിയാണ് ഹരജി…