നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്യ്രസമര ചരിത്രത്തിൽ നേതാജിക്കുണ്ടായിരുന്ന മഹത്തായ പങ്കിനെക്കുറിച്ചും യോഗി പരാമർശിച്ചു. ഇന്ത്യയുടെ സ്വാതന്ത്യ്രസമര ചരിത്രത്തിലെ മഹാനായ ഹീറോ.. ആസാദ് ഹിന്ദ് ഫൗജിന്റെ നേതാവ്.. ‘എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന് പ്രഖ്യാപിച്ച നേതാജി.. പരാക്രം ദിവസായി ആചരിക്കുന്ന ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമെന്നും യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
നേതാജിയുടെ 125-ാം ജന്മവാർഷികത്തിന്റെ ഭാഗമായി രാജ്യത്ത് ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് തുടക്കമിട്ടത്. സാധാരണ ജനുവരി 24 മുതൽ തുടങ്ങാറുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങൾ നേതാജിയുടെ ജന്മദിനം പരിഗണിച്ച് 23 മുതൽ ആരംഭിച്ചു. വൈകിട്ട് ആറിന് ഇന്ത്യാഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമയുടെ അനാച്ഛാദനവും പ്രധാനമന്ത്രി നടത്തും.