സിഐക്കെതിരെ ഗുരുതര ആരോപണം: തേഞ്ഞിപ്പാലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

സിഐക്കെതിരെ ഗുരുതര ആരോപണം: തേഞ്ഞിപ്പാലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

തേഞ്ഞിപ്പാലത്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് സ്‌റ്റേഷനിലെ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്

സിഐ തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു. പീഡന വിവരം നാട്ടുകാരോടെല്ലാം പറഞ്ഞു. പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥക്ക് കാരണം സിഐ ആണെന്നും കുറിപ്പിലുണ്ട്

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

പെണ്ണുകാണാനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ അടക്കം പീഡിപ്പിച്ച വിവരം കുട്ടി തുറന്നുപറയുന്നത്. ഇതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയും ബന്ധുക്കളടക്കം ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എന്നാൽ പ്രതിശ്രുത വരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താൻ മോശം പെൺകുട്ടിയാണെന്ന് പറയുകയും വിവാഹം കഴിക്കേണ്ടെന്ന് പറയുകയും ചെയ്തു. തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ പീഡന വിവരം നാട്ടുകാരോട് പറഞ്ഞ് തന്നെ അപമാനിച്ചു. പുറത്തിറങ്ങാൻ പോലും വയ്യാത്ത അവസ്ഥയാണെന്നും കുറിപ്പിലുണ്ട്.

Back To Top
error: Content is protected !!