കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ കൊറോണ ബാധിച്ച്‌ മരിച്ചു

കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ കൊറോണ ബാധിച്ച്‌ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ കൊറോണ ബാധിച്ച്‌ മരിച്ചു. പയ്യന്നൂര്‍ കാനായി സ്വദേശി രാജേഷ് ആണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 45 വയസായിരുന്നു. 9താം തീയതിയാണ് രാജേഷിനെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലെ അസിസ്റ്റന്‍റ് ആണ് രാജേഷ്. ഇദ്ദേഹത്തിന്‍റെ മകള്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More
ആ​റ​ന്മു​ള​യി​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും​ വ​ഴി കൊറോണ ബാധിതയെ പീഡിപ്പിച്ചു ; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

ആ​റ​ന്മു​ള​യി​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും​ വ​ഴി കൊറോണ ബാധിതയെ പീഡിപ്പിച്ചു ; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ കൊറോണ ബാധിതയായ പീഡിപ്പിച്ചെന്ന പരാതിയിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ആറന്മുളയിലാണ് സംഭവമുണ്ടായത്. കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ആംബുലൻസ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് അറസ്റ്റിലായത്.

Read More
കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി, ആരു നിയമിച്ചു?

കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി, ആരു നിയമിച്ചു?

#മലയാളത്തിന്റസ്വന്തംചാനൽ #keralaonetvnews കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി, ആരു നിയമിച്ചു?: ആരോഗ്യവകുപ്പ് ഉത്തരം പറയണമെന്ന് ചെന്നിത്തല

Read More
ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെ​ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെ​ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ബെംഗളൂരു ലഹരിമരുന്ന് കേസില്‍ നിലവിലെ സ്ഥിതിയില്‍ കേരള പൊലീസ് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ല. ഇപ്പോഴത്തെ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തു നിന്ന് അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരള പൊലീസ് മൗനം പാലിക്കുകയാണെന്നും സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Read More
ബിനീഷിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന്  പി.കെ ഫിറോസ്

ബിനീഷിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പി.കെ ഫിറോസ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്റെ മകന്‍ ബിനീഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത്​ലീഗ്​ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്​. ബിനീഷിനെതിരെ തന്റെ കൈവശം തെളിവുകളുണ്ട്​. സംസ്ഥാന സര്‍ക്കാര്‍ ഇതിനെക്കുറിച്ച്‌​ അന്വേഷണം നടത്തുകയാണെങ്കില്‍ തെളിവുകള്‍ നല്‍കാന്‍ യൂത്ത്​ ലീഗ്​ തയാറാണ്​. ബിനീഷിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ മണി എക്​സ്​ചേഞ്ച്​ സ്ഥാപനം ആരംഭിച്ചതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ഫിറോസ്​ ആവശ്യപ്പെട്ടു.

Read More
കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ്…

Read More
വെഞ്ഞാറമൂട് ഇരട്ടക്കൊല; കൊല്ലപ്പെട്ടവരുടെ കയ്യിലെ വാൾ ഉത്രാടക്കൊല വെട്ടാനോ?: കെ.മുരളീധരൻ

വെഞ്ഞാറമൂട് ഇരട്ടക്കൊല; കൊല്ലപ്പെട്ടവരുടെ കയ്യിലെ വാൾ ഉത്രാടക്കൊല വെട്ടാനോ?: കെ.മുരളീധരൻ

തിരുവനന്തപുരം∙ വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരൻ എംപി. കോടതിയുടെ മേൽനോട്ടത്തിലോ സിബിഐയോ അന്വേഷിക്കണം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലയിലെത്തിച്ചത്. കൊല്ലപ്പെട്ടരുടെ കൈയ്യിലുണ്ടായിരുന്ന വാൾ ഉത്രാടക്കൊല വെട്ടാൻ കരുതിയതാണോ എന്നും മുരളീധരൻ ചോദിച്ചു.

Read More
കൊല്ലപ്പെട്ടവരുടെ കയ്യിലെ വാൾ ഉത്രാടക്കൊല വെട്ടാനോ? കെ.മുരളീധരൻ

കൊല്ലപ്പെട്ടവരുടെ കയ്യിലെ വാൾ ഉത്രാടക്കൊല വെട്ടാനോ? കെ.മുരളീധരൻ

#മലയാളത്തിന്റസ്വന്തംചാനൽ #keralaonetvnews വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരൻ എംപി.

Read More
Back To Top
error: Content is protected !!