കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ കൊറോണ ബാധിച്ച്‌ മരിച്ചു

കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ കൊറോണ ബാധിച്ച്‌ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ കൊറോണ ബാധിച്ച്‌ മരിച്ചു. പയ്യന്നൂര്‍ കാനായി സ്വദേശി രാജേഷ് ആണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 45 വയസായിരുന്നു. 9താം തീയതിയാണ് രാജേഷിനെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലെ അസിസ്റ്റന്‍റ് ആണ് രാജേഷ്. ഇദ്ദേഹത്തിന്‍റെ മകള്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Back To Top
error: Content is protected !!