മുക്കത്ത് നിർത്തിയിട്ട ബസ്സിന്‌ നേരെ സമൂഹവിരുദ്ധരുടെ ആക്രമണം

മുക്കത്ത് നിർത്തിയിട്ട ബസ്സിന്‌ നേരെ സമൂഹവിരുദ്ധരുടെ ആക്രമണം

മുക്കം : നിർത്തിയിട്ട ബസിനു നേരെ സമൂഹവിരുദ്ധരുടെ ആക്രമണം. നോർത്ത് കാരശ്ശേരി പഴയ സരിഗമ തിയേറ്ററിന് സമീപത്ത് നിർത്തിയിട്ട സുൽത്താൻ ബസിന്റെ മുൻഭാഗത്തെ ചില്ലാണ് തകർത്തത്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അക്രമം. മുക്കം- തേക്കുംകുറ്റി- കൂടരഞ്ഞി റൂട്ടിൽ സർവീസ് നടത്തുന്ന ഏക ബസാണിത്. ശനിയാഴ്ച ഓട്ടം കഴിഞ്ഞശേഷം നിർത്തിയിട്ട ബസ്സിൽ ഒരു ജീവനക്കാരനുണ്ടായിരുന്നു. വളരെ പ്രയാസവും നഷ്ടവും സഹിച്ചാണ് ലോക്‌ഡൗൺ സമയത്ത് സർവീസ് നടത്തുന്നതെന്നും പല ദിവസങ്ങളിലും കൈയിൽനിന്ന് പണം മുടക്കേണ്ട സ്ഥിതിയാണെന്നും ബസുടമ പറഞ്ഞു.


കൂടുതൽ വാർത്തകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യുക https://www.youtube.com/c/KERALAONETVLIVE/

Back To Top
error: Content is protected !!