എടക്കര : നിലമ്പൂരിന്റെ വഴിയോരങ്ങളിൽ ഉണക്കമീൻ വിൽപ്പന വ്യാപകമായി. മുള്ളൻ, മാന്തൾ, ആകോലി മുതലായ മീനുകളാണ് റോഡരികിൽ കൂനകൂട്ടിയിട്ട് വിൽക്കുന്നത്.ചാവക്കാട്ടുനിന്നാണ് മീൻ ഇവിടേക്ക് എത്തിക്കുന്നത്. കോവിഡ് 19 മായി ബന്ധപ്പെട്ട് പച്ചമീനിന്റെ പ്രദേശിക വില്പനയും കയറ്റുമതിയും നിലച്ചതിനെത്തുടർന്ന് ഉണക്കമീൻ നിർമാണത്തിലേക്ക് വ്യാപാരികൾ മാറിയെന്നും ഇതാണ് ഉണക്കമീനിന്റെ ലഭ്യത കൂടാൻ കാരണമെന്നും വിൽപ്പനക്കാർ പറയുന്നു.. നൂറുമുതൽ 200 രൂപ വരെയാണ് കിലോയ്ക്ക് വില.എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെയാണ് വഴിയോരങ്ങളിൽ മീൻ വില്പനയെന്നും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും പറയുന്നത്.