Editor

ജിമെയില്‍ വായിക്കാന്‍ ഗൂഗിള്‍  തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നു

ജിമെയില്‍ വായിക്കാന്‍ ഗൂഗിള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നു

ജിമെയില്‍ അക്കൗണ്ടിലെ വിവരങ്ങള്‍ വായിക്കാന്‍ ഗൂഗ്ള്‍ ഇപ്പോഴും തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച സി.എന്‍.എന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച പുറത്തു വിട്ടു. ഡാറ്റ ഉപയോഗിക്കുന്നത് ഉപയോക്താക്കള്‍ക്ക് സുതാര്യമായിരിക്കുന്നിടത്തോളം കാലം ഡവലപ്പര്‍മാര്‍ക്ക് മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടാമെന്ന് യു.എസ് സെനറ്റര്‍മാര്‍ക്ക് ഗൂഗ്ള്‍ അയച്ച കത്തില്‍ പറയുന്നു. പ്രവേശനം അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് സ്വകാര്യത നയം സൗകര്യം നല്‍കുന്നെന്നും ഗൂഗിള്‍ അമേരിക്കയുടെ പബ്ലിക് പോളിസി ആന്റ് ഗവണ്‍മെന്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് സൂസന്‍ മോലിനാരി പറഞ്ഞു….

Read More
സിം കാര്‍ഡ് ഇല്ലാതെ മൊബൈലില്‍ സംസാരിക്കാം

സിം കാര്‍ഡ് ഇല്ലാതെ മൊബൈലില്‍ സംസാരിക്കാം

ദോഹ: സിം കാര്‍ഡ് ഇല്ലാതെ തന്നെ ഖത്തറില്‍ ഇനി മൊബൈല്‍ ഫോണില്‍ സംസാരിക്കാനാകും. ഉരീദുവും വോഡഫോണും അവതരിപ്പിക്കുന്ന ഇലക്ടോണിക് സിം കാര്‍ഡ് സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. 5ജി സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിനൊപ്പമാണ് ഖത്തറില്‍ ഇ-സിമ്മും വരുന്നത്. ഇത് വരുന്നതോടെ സാധാരണരീതിയിലുള്ള സിം കാര്‍ഡുകള്‍ മൊബൈല്‍ ഇടേണ്ട ആവശ്യമില്ല. പകരം, ഏത് കമ്പനിയുടെ സേവനമാണോ ഉപയോഗിക്കുന്നത് അവരുടെ സിം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്.ഇതില്‍ സിം കാര്‍ഡിന്റെ സേവനവും ലഭ്യമാകും. ഒരേ സമയം, ഒന്നിലേറെ ഓപ്പറേറ്റര്‍മാരുടെ സിം…

Read More
തൃശ്ശൂര്‍ ജില്ലയില്‍ ഇസാഫ് ബാങ്കിന് പുതിയ രണ്ട് ശാഖകള്‍ കൂടി

തൃശ്ശൂര്‍ ജില്ലയില്‍ ഇസാഫ് ബാങ്കിന് പുതിയ രണ്ട് ശാഖകള്‍ കൂടി

തൃശ്ശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തൃശ്ശൂര്‍ ജില്ലയില്‍ ഇരിമ്പ്രനെല്ലൂരിലും, ചാലക്കലും പുതിയ രണ്ട് ശാഖകള്‍ ആരംഭിച്ചു. ഇരിമ്പ്രനെല്ലൂര്‍ ശാഖയുടെ ഉദ്ഘാടനം സി. എന്‍. ജയദേവന്‍ എം.പിയും, ചാലക്കല്‍ ശാഖയുടെ ഉദ്ഘാടനം അനില്‍ അക്കര എം.എല്‍.എയും നിര്‍വ്വഹിച്ചു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് ചടങ്ങുകളില്‍ അധ്യക്ഷനായിരുന്നു. ഇസാഫ് മാര്‍ക്കറ്റിങ്ങ് വിഭാഗം തലവനും വൈസ് പ്രസിഡന്‍റുമായ സാബു തോമസ്,തോളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി.വി. ഡേവിസ്, മുന്‍ പുഴക്കല്‍ ബ്ലോക്ക് പഞ്ചായത് പ്രസിഡന്‍റ് ലൈജു സി എടക്കലത്തൂര്‍, കേരള വ്യാപാരി…

Read More
ബാങ്ക് ക്ലാര്‍ക്ക് അപേക്ഷ ക്ഷണിച്ചു: 7275 ഒഴിവുകള്

ബാങ്ക് ക്ലാര്‍ക്ക് അപേക്ഷ ക്ഷണിച്ചു: 7275 ഒഴിവുകള്

ദേശസാത്കൃത ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള എട്ടാമത് പൊതുപരീക്ഷയ്ക്ക് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.(ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി 7275 ഒഴിവുകളുണ്ട്. കേരളത്തില് 291 ഒഴിവുകളാണുള്ളത്. ഈ പരീക്ഷയില് നേടുന്ന സ്‌കോര്‍ അനുസരിച്ചായിരിക്കും 2019 മാര്ച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനം നടക്കുക. ഡിസംബര് 8, 9, 15, 16 തീയതികളിലായിരിക്കും പ്രിലിമിനറി പരീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍് എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്….

Read More
ട്വിറ്ററില്‍ ഹിന്ദി ഭാഷയ്ക്ക് ജനപ്രീതിയേറുന്നു

ട്വിറ്ററില്‍ ഹിന്ദി ഭാഷയ്ക്ക് ജനപ്രീതിയേറുന്നു

കഴിഞ്ഞ കൊല്ലം റീട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകളില്‍ 15 ല്‍ 11 എണ്ണവും ഹിന്ദിഭാഷയിലുള്ളതായിരുന്നു. ഹിന്ദി ട്വീറ്റുകള്‍ക്ക് ജനപ്രീതിയേറുന്നു. മിച്ചിഗന്‍ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയിലെ ഈ മാറ്റം ശ്രദ്ധയില്‍പെട്ടത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ ഇടയില്‍ മാത്രമാണ് മുമ്പ് ട്വീറ്റുകള്‍ ഇടം പിടിച്ചിരുന്നതെങ്കില്‍, ഹിന്ദി ഭാഷയിലുള്ള ട്വീറ്റുകള്‍ക്ക് അടുത്തകാലത്തായി വലിയ സ്വാകാര്യത ലഭിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ കൊല്ലം റീട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകളില്‍ 15…

Read More
ഓഹരി വിപണിയില്‍ നേട്ടം

ഓഹരി വിപണിയില്‍ നേട്ടം

മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്സ് 295 പോയന്റ് ഉയര്‍ന്ന് 37416ലും നിഫ്റ്റി 89 പോയന്റ് നേട്ടത്തില്‍ 11324ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 260 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള കാരണങ്ങളും രൂപയുടെ മൂല്യത്തില്‍ നേട്ടമുണ്ടായതുമാണ് ഓഹരി സൂചികകളില്‍ പ്രതിഫലിച്ചത്. ബാങ്ക്, ഓട്ടോ, മെറ്റല്‍, ഫാര്‍മ, എനര്‍ജി വിഭാഗം ഓഹരികള്‍ നേട്ടത്തിലാണ്. മിഡ്ക്യാപ് വിഭാഗത്തില്‍ സ്റ്റീല്‍ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍…

Read More
ബെന്‍സിന്റെ പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി

ബെന്‍സിന്റെ പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സ് പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി. തിരുവനന്തപുറത്ത് നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടോഴ്സ് സിഇഒ രാജീവ് മേനോനും രാഘവേന്ദ്ര ശിവകുമാറും ചേര്‍ന്നാണ് പുതിയ സി ക്ലാസ് പുറത്തിറക്കിയത്. C220d പ്രൈം, C220d പ്രോഗ്രസ്സീവ്, C300d AMG എന്നീ മൂന്ന് വകഭേദങ്ങളുണ്ട് സി ക്ലാസിന്. 40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഔഡി എ4, ബിഎംഡബ്ല്യു ത്രീ സീരീസ്, വോള്‍വേ എസ് 60…

Read More
സംയോജിത കാപ്പി വികസന പദ്ധതി നടപ്പിലാക്കുന്നു

സംയോജിത കാപ്പി വികസന പദ്ധതി നടപ്പിലാക്കുന്നു

കാപ്പി കര്‍ഷകരുടെ സമഗ്ര ക്ഷേമം ലക്ഷ്യമാക്കിയുള്ള സംയോജിത കാപ്പി വികസന പദ്ധതി നടപ്പിലാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കോഫി ബോര്‍ഡാണ് പദ്ധതി നടപ്പിലാക്കുന്നത്. അറബിക്ക, റോബസ്ട്ര എന്നീ രണ്ടിനങ്ങളാണ് കേരളത്തില്‍ കൃഷി ചെയ്യുന്നത്. അറബിക്ക കാപ്പി വയനാട്ടില്‍ തുലോം തുച്ഛമാണെങ്കില്‍ റോബസ്ട്ര കാപ്പി 67,426 ഹെക്ടറില്‍ കൃഷി ചെയ്യുന്നു. തിരുവിതാംകൂറില്‍ 10745 ഹെക്ടറും, നെല്ലിയാമ്പതിയില്‍ 2850 ഹെക്ടറും കൃഷി ചെയ്യുന്നു. അറബിക്ക കാപ്പി തിരുവിതാംകൂറില്‍ 1972 ഹെക്ടറും, നെല്ലിയാമ്പതിയില്‍ 1983 ഹെക്ടറുമാണ് കൃഷിക്കുള്ളത്….

Read More
Back To Top
error: Content is protected !!