കഴിഞ്ഞ കൊല്ലം റീട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകളില്‍ 15 ല്‍ 11 എണ്ണവും ഹിന്ദിഭാഷയിലുള്ളതായിരുന്നു.
ഹിന്ദി ട്വീറ്റുകള്‍ക്ക് ജനപ്രീതിയേറുന്നു. മിച്ചിഗന്‍ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയിലെ ഈ മാറ്റം ശ്രദ്ധയില്‍പെട്ടത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ ഇടയില്‍ മാത്രമാണ് മുമ്പ് ട്വീറ്റുകള്‍ ഇടം പിടിച്ചിരുന്നതെങ്കില്‍, ഹിന്ദി ഭാഷയിലുള്ള ട്വീറ്റുകള്‍ക്ക് അടുത്തകാലത്തായി വലിയ സ്വാകാര്യത ലഭിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
കഴിഞ്ഞ കൊല്ലം റീട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകളില്‍ 15 ല്‍ 11 എണ്ണവും ഹിന്ദിഭാഷയിലുള്ളതായിരുന്നു. സോഷ്യല്‍ മീഡിയ ഫോളോവര്‍മാരുടെ കാര്യത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയാണ് മുന്നിട്ടുനില്‍ക്കുന്നതെന്നും പഠനം പറയുന്നു.
ഹിന്ദി ഭാഷയിലുള്ള ട്വീറ്റുകള്‍ ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്കും ഗുണം ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റ് പ്രാദേശിക ഭാഷകളിലുള്ള ട്വീറ്റുകള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് ട്വീറ്റുകളുടെ അത്രയും സ്വീകാര്യത ലഭിക്കാറില്ലെന്നും പഠത്തില്‍ പറയുന്നു.
ഹിന്ദിയില്‍ പങ്കുവെച്ച റീട്വീറ്റുകളില്‍ ഭൂരിഭാഗവും ആക്ഷേപഹാസ്യവും പരിഹാസവും കലര്‍ന്നവയാണെന്നും പഠനത്തില്‍ പറയുന്നു.