
സീരിയല്‍ നടി ആര്‍ദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം !
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ ആര്‍ദ്ര ദാസിന്റെ വീട് ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചതായി റിപ്പോർട്ടുകൾ . തിരുവില്വാമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. നടി പഴയന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ഒരു സംഘം ആളുകള്‍ വീടാക്രമിച്ച് വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ത്ത് അമ്മ ശിവകുമാരിയെ മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലത്തെ മദ്യപ സംഘത്തിനെതിരെ പരാതി നല്‍കിയതിന്‍റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആര്‍ദ്രയുടെ…