വേദവ്യാസ ഗ്രൂപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ടി വി നല്‍കി

വേദവ്യാസ ഗ്രൂപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ടി വി നല്‍കി

കോഴിക്കോട് : ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വേദവ്യാസ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സൗജന്യമായി ടി വി നല്‍കി. വേദവ്യാസ ട്രസ്റ്റ് ട്രഷറര്‍ ഡോ. അര്‍ജുന്‍ കൊറാത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിമല പാറക്കണ്ടത്തില്‍ അദ്ധ്യക്ഷ്യത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ പി.ചന്ദ്രദാസ്, വാര്‍ഡ് മെമ്ബര്‍ മജീദ്, പഞ്ചായത്ത് സെക്രട്ടറി ഷാമില്‍ എന്നിവര്‍ സംസാരിച്ചു.

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുക എന്ന ട്രസ്റ്റിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കോളര്‍ഷിപ്പും പഠനോപകരണങ്ങളും നല്‍കുന്നത്.

Back To Top
error: Content is protected !!