
കാരശ്ശേരി സർവീസ് സഹകരണബാങ്ക് അന്താരാഷ്ട്ര സഹകരണദിനം ആഘോഷിച്ചു
കാരശ്ശേരി: കാരശ്ശേരി സർവീസ് സഹകരണബാങ്ക് അന്താരാഷ്ട്ര സഹകരണദിനം ആഘോഷിച്ചു. ഡോ. എം.എൻ. കാരശ്ശേരി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനംചെയ്തു. ഡയറക്ടർ എം.പി. അസയിൻ അധ്യക്ഷനായി. കണ്ടൻ പട്ടർച്ചോല, ജോസ് കുട്ടി അരീക്കാട്ട്, റോസമ്മ കോഴിപ്പാടം, ജന. മാനേജർ എം. ധനീഷ്, ഡെ. ജന. മാനേജർമാരായ ഒ. സുമ, ഡെന്നി ആൻറണി എന്നിവർ സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ സഹകരണം എന്ന വിഷയത്തിൽ എ.പി. മുരളീധരൻ പ്രബന്ധം അവതരിപ്പിച്ചു.