പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലേയില്‍; സന്ദര്‍ശനം അതിര്‍ത്തി സംഘര്‍ഷത്തിനിടെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലേയില്‍; സന്ദര്‍ശനം അതിര്‍ത്തി സംഘര്‍ഷത്തിനിടെ

 പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലേ സന്ദര്‍ശിക്കുന്നു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്‌, കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനം. അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മോദി ഇന്ന് ലേ സന്ദര്‍ശിക്കുന്നത്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം എന്നാണ് അറിയുന്നത് .ലഡാക്കിലെ നിമുവും മോദി സന്ദര്‍ശിക്കുന്നു. കിഴക്കന്‍ ലഡാക്കിലെ 14 കോര്‍പ്‍സ് സൈന്യവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ആര്‍മി, എയര്‍ഫോഴ്സ്, ഐറ്റിബിപി ഉദ്യോഗസ്ഥരുമായി മോദി ചര്‍ച്ച നടത്തുന്നു.അതിർത്തിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തുമെന്നാണ് സൂചന.

Back To Top
error: Content is protected !!