Editor

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്തെ തീരദേശ മേഖലയായ അഞ്ചുതെങ്ങില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 476 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ജനപ്രതിനിധികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതരുണ്ടാകുന്നത് തിരുവനന്തപുരത്താണ്. കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More
യൂണിവേഴ്‌സല്‍ സോംപോയില്‍ ഉപഭോക്തൃ സേവനത്തിന് ഇനി വെര്‍ച്വല്‍ ഏജന്റ്

യൂണിവേഴ്‌സല്‍ സോംപോയില്‍ ഉപഭോക്തൃ സേവനത്തിന് ഇനി വെര്‍ച്വല്‍ ഏജന്റ്

  കൊച്ചി:  പൊതു-സ്വകാര്യമേഖലാ സംയുക്ത സംരംഭമായ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് ഉപഭോക്താക്തൃ സേവനത്തിനായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വെര്‍ച്വല്‍ ഏജന്റുമാരെ അവതരിപ്പിച്ചു. മോട്ടോര്‍ ക്ലെയിം സേവനത്തിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. നേരത്തെ കോള്‍ സെന്ററിലെ ഏജന്റുമാര്‍ നേരിട്ട് കൈകാര്യം ചെയ്തിരുന്ന കോളുകള്‍ ഇനി വെര്‍ച്വല്‍ ഏജന്റുമാരായിരിക്കും കൈകാര്യം ചെയ്യുക. ക്ലെയിം നടപടികളുടെ ആദ്യപടിയായുളള വിശദമായ പതിവ് അന്വേഷണങ്ങളും വിവര ശേഖരണവും വെര്‍ചല്‍ ഏജന്റുമാര്‍ നടത്തും. സാധാരണ ഉപഭോക്താവിന് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണിത്. വെര്‍ച്വല്‍ ഏജന്റുമാരെ…

Read More
കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും നേരിട്ടെത്തി

കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും നേരിട്ടെത്തി

എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും നേരിട്ടെത്തി . രാവിലെ മുഖ്യമന്ത്രിയും ഗവര്‍ണറും തിരുവനന്തപുരത്തുനിന്ന്‌ കരിപ്പൂരിലേക്ക് പുറപ്പിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തി. ആശുപത്രിയില്‍ കഴിയുന്ന ചികിത്സയിലുള്ളവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തി. ചികിത്സ സംബന്ധമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാനും സ്പീക്കര്‍ പി ശ്രീരാമകൃഷ്‌ണനും…

Read More
മണ്ണിടിച്ചിലുണ്ടായ രാജമലയിലേക്ക്‌ 27 അംഗ പ്രത്യേക സംഘം; മരണം 22ആയി

മണ്ണിടിച്ചിലുണ്ടായ രാജമലയിലേക്ക്‌ 27 അംഗ പ്രത്യേക സംഘം; മരണം 22ആയി

രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ പ്രത്യേക സംഘത്തെകൂടി തിരുവനന്തപുരത്തു നിന്നും ഫയര്‍ & റസ്ക്യൂ ഡയറക്ടര്‍ ജനറല്‍ നിയോഗിച്ചയച്ചു. പെട്ടമുടിയില്‍ മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. അഞ്ച് മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്.ഇതോടെ മരിച്ചവരുടെ എണ്ണം 22ആയി. 80 പേരാണ് മണ്ണിടിച്ചലിനടിയില്‍ കുടുങ്ങിയിരുന്നത്. 12 പേരെ നാട്ടുകാര്‍ രക്ഷിച്ചിരുന്നു. 40ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. കൂടുതല്‍ ദേശീയ ദുരന്ത നിവാരണസംഘങ്ങളും പെട്ടിമുടിയിലെത്തും.

Read More
അമ്മയും കുഞ്ഞും അടക്കം 19 പേര്‍ മരിച്ചു; 171 പേര്‍ ആശുപത്രിയില്‍

അമ്മയും കുഞ്ഞും അടക്കം 19 പേര്‍ മരിച്ചു; 171 പേര്‍ ആശുപത്രിയില്‍

കരിപ്പൂര്‍ വിമാനഅപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു. സാഹിറ ബാനുവും ഒന്നര വയസുകാരന്‍ അസം മുഹമ്മദുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച്‌ മരിച്ചത്.ഒരു ഗര്‍ഭിണിയടക്കം 5 പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപ്പേര്‍ക്ക് ഗുരുതരമായ…

Read More
കരിപ്പൂർ അപകടം;  മരണം 10 ആയി

കരിപ്പൂർ അപകടം; മരണം 10 ആയി

കരിപ്പൂർ അപകടം; 7 പേർ കൂടി മരിച്ചു; മരണം 10 ആയി. പൈലറ്റിനും പുരുഷന്മാരായ 2 യാത്രക്കാർക്കും പുറമെ ഒന്നരവയസ്സുകാരിയും ,  അമ്മയും അടക്കം 7  പേര് കൂടി മരിച്ചതായാണ് അറിയുന്നത്.  ഒട്ടേറെ പേർക്ക് ഗുരുതര പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്. വിമാനത്തിന്റെ കോക്ക് പിറ്റ് മുതൽ മുൻ വാതിൽ വരെ തകർന്നു. മുൻ വാതിലിന്റെ ഭാഗത്തു വെച്ച് വിമാനം രണ്ടായി പിളർന്നു.ജീവനക്കാരുൾപ്പെടെ 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

Read More
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തെന്നിമാറി; ഒട്ടേറെ  യാത്രക്കാർക്ക് പരുക്ക്

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തെന്നിമാറി; ഒട്ടേറെ യാത്രക്കാർക്ക് പരുക്ക്

  കോഴിക്കോട് ∙ കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. യാത്രക്കാർക്ക് പരുക്കേറ്റെന്ന് പ്രാഥമിക വിവരം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. വിമാനം വീണയുടനെ നെടുകെ പിളർന്നു എന്ന രീതിയിൽ വാർത്തകൾ വരുന്നുണ്ട്. 177 യാത്രക്കാർ ഇതിലുണ്ടായിരുന്നു . പൈലറ്റ് മരിച്ചു. സഹപൈലറ്റിന്റെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.7.41നാണ് വിമാനം ലാൻഡ് ചെയ്തത്. ടേബിൾ ടോപ് റൺവേ ആയതു കൊണ്ട് വിമാനം നിയന്ത്രിക്കാൻ പറ്റാത്തതാണ് അപകടത്തിന് കാരണമായത് എന്നാണ് ദൃക്‌സാക്ഷികൾ വിവരിക്കുന്നത്. യാത്രക്കാരിൽ…

Read More
Back To Top
error: Content is protected !!