Headlines

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്തെ തീരദേശ മേഖലയായ അഞ്ചുതെങ്ങില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 476 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ജനപ്രതിനിധികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതരുണ്ടാകുന്നത് തിരുവനന്തപുരത്താണ്. കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

error: Content is protected !!