
പുഴയിലൂടെ ഒഴുകിയ കുട്ടി കൊമ്പന്റെ ജഡം തീരത്ത് അടുപ്പിച്ചു
തൃശൂർ: നൂറിലേറെ കിലോമീറ്റർ പുഴയിലൂടെ ഒഴുകിയ കുട്ടി കൊമ്പന്റെ ജഡം കൊടുങ്ങല്ലൂർ കോട്ടപ്പുറം കായൽ കായൽ തീരത്ത് അടുപ്പിച്ചു. പെരിയാറിൽ കാലടി ചൗക്കയിലാണ് ജഡം ഒഴുകുന്നത് വനം വകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്. സ്പെഷൽ ഫോറസ്റ്റ് പ്രൊട്ടക്‌ഷൻ ഫോഴ്സ്, ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ്, വനം വകുപ്പ് സംഘമാണ് ജഡം തടഞ്ഞത്. വനം വകുപ്പ് പരിയാരം ഉദ്യോഗസ്ഥ സംഘം ജഡം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനു നടപടിയെടുക.

തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ ആൽമരം കടപുഴകിവീണു
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ വടക്കെനടയിലുള്ള ആൽമരം കടപുഴകിവീണു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീടുകൾക്കോ കേടുപാടുപറ്റിയിട്ടില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള അരയാൽ ക്ഷേത്രത്തിലെ ഏറ്റവും പഴക്കമുള്ള മരമാണ്.ക്ഷേത്രനടകൾക്ക് കുറുകെയാണ് ആൽമരം നിലംപതിച്ചത്. അങ്ങാടിപ്പുറം-ഏറാന്തോട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലുപാലത്തിനടുത്താണ് ഈ ആൽമരം.രാത്രിയായതിനാൽ അപകടം ഒഴിവായി. മരത്തിന്റെ ചില്ലകൾ നീക്കി നടവഴി ഒരുക്കിയിട്ടുണ്ട്. മരം പൂർണമായും വെട്ടിനീക്കാൻ സമയമെടുക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.

ബോളീവുഡ് നടന്‍ സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: പ്രശസ്ത ബോളീവുഡ് നടന്‍ സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ സഞ്ജയ് ദത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. അദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കരിപ്പൂര്‍ വിമാനാപകടം; അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി: കരിപ്പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വിമാനാപകടത്തില്‍ അനുശോചനം അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അദ്ദേഹം അനുശോചന സന്ദേശം അയച്ചു. ‘കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. അപകടത്തിന് ഇരയായവരുടെ കുടുംബംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ ഘട്ടത്തില്‍ എന്റെ പിന്തുണ അറിയിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ദുരന്തത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രത്യാശിക്കുന്നു’. പുടിന്‍ സന്ദേശത്തിലൂടെ അറിയിച്ചു.

കോവിഡ് രോഗികള്‍ക്കായുള്ള അഡ്ജങ്ക്ട് ചികില്‍സയ്ക്ക് സിങ്കിവീര്‍-എച്ച് : പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു
കൊറോണ വൈറസ് രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ആഡ് -ഓണ്‍ ചികില്‍സയായി പ്രയോജനപ്പെടുത്തുന്നതിന്റെ ക്ലിനിക്കല്‍ ട്രയല്‍ പങ്കജ കസ്തൂരി ഹെര്‍ബല്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ 116 കോവിഡ്-19 രോഗികള്‍ക്കാണ് ഈ ടാബ്‌ലെറ്റിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. ഇതില്‍ 58 രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ഹെര്‍ബോ മിനറല്‍ മരുന്നാണു നല്‍കിയത്. ശേഷിക്കുന്നവര്‍ക്ക് പ്ലാസിബോ നല്‍കി. സിങ്കിവീര്‍-എച്ച് നല്‍കിയവര്‍ ശരാശരി അഞ്ചു ദിവസത്തിനുള്ളില്‍ ആര്‍ടിപിസിആറില്‍ നെഗറ്റീവ് ആയപ്പോള്‍ മറ്റുള്ളവര്‍ക്ക് ശരാശരി എട്ടു ദിവസം കൊണ്ട് ഭേദമായത്. ലോകാരോഗ്യ സംഘടനയുടെ…

കാസര്‍ഗോഡ് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു; മൂന്ന് പുഴകള്‍ കരകവിഞ്ഞൊഴുകുന്നു
കാസര്‍ഗോഡ് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. ചന്ദ്രഗിരിപ്പുഴയും, ചൈത്രവാഹിനിയും തേജസ്വിനിയും കരകവിഞ്ഞൊഴുകിയതോടെ കാസര്‍ഗോഡ് ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ്ഗ്, കാസര്‍ഗോഡ് താലൂക്കുകളില്‍ ആറു ക്യാമ്പുകളിലായി 56 കുടുംബങ്ങളെയാണ് ഇതുവരെ പ്രവേശിപ്പിച്ചത്. കാസര്‍ഗോഡ് നഗരത്തിലെ തളങ്കരയില്‍ കൊപ്പല്‍ പ്രദേശത്തെ 20 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. തളങ്കര കുന്നില്‍ ജില്‍എപിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്കാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. മറ്റുള്ളവര്‍ ബന്ധുവീടുകളില്‍ അഭയം തേടി. നീലേശ്വരം, ചാത്തമത്ത്, കയ്യൂര്‍, മുണ്ടേമാട് തുടങ്ങി പുഴയോട് ചേര്‍ന്ന മേഖലയില്‍ ആളുകളെ…

സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്കു കൂടി കോവിഡ് 19 ” 1715 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 8-8-20) 1420 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചു. 1715 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 108 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.