Editor

സംസ്ഥാനത്ത് ഇന്ന് 2333 പേർക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 2333 പേർക്ക് കോവിഡ്-19

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ( 19-8-20) 2333 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് കൊറോണ അവലോകന യോഗത്തിനു ശേഷം അറിയിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത് ഇതാദ്യമായാണ് .1217 പേർക്കാണ് ഇന്ന് രോഗമുക്തി.സമ്പർക്കത്തിലൂടെ 2162 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 283 പേര്‍ക്കും,എറണാകുളം…

Read More
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു

രോഗിയുമായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. യാത്രക്കാരും ഡ്രൈവറും അദ്ഭുതകരമായി രക്ഷപ്പെട്ടു.  രാവിലെ ആറേകാലോടെ കോവൂർ– വെള്ളിമാടുകുന്ന് റോഡിൽ പുതുശ്ശേരിത്താഴത്തിനു സമീപമാണു സംഭവം.ഓട്ടോയുടെ പിറകിൽ നിന്നു പുക ഉയർന്നയുടൻ എല്ലാവരും പുറത്തിറങ്ങി. ഡ്രൈവർ  വെള്ളമെടുക്കാനായി സമീപത്തെ വീട്ടിലേക്ക് പോയപ്പോഴേക്കു തീ കത്തി. വെള്ളിമാടുകുന്നിൽ നിന്നു സ്റ്റേഷൻ ഓഫിസർ കെ.പി.ബാബുരാജിന്റെയും സീനിയർ ഫയർ ഓഫിസർ കെ.സി.സുജിത്ത് കുമാറിന്റെയും നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ എം.ഷൈബിൻ, പി.അഭിലാഷ്, കെ.അഭിഷേക്, പി.എം.സജിത്ത് കുമാർ, കെ.ടി.ജയേഷ് എന്നിവരാണ് തീ…

Read More
സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം; മരിച്ചവരില്‍ പൂജപ്പുര ജയിലിലെ തടവുകാരനും

സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം; മരിച്ചവരില്‍ പൂജപ്പുര ജയിലിലെ തടവുകാരനും

സംസ്ഥാനത്ത് ആറ് കോവിഡ് മരണങ്ങള്‍ കൂടി. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. ഒന്നര വർഷമായി വിചാരണ തടവുകാരനായിരുന്ന മണികണ്ഠനാണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ആളാണ് ഇദ്ദേഹം. പൂജപ്പുര ജയിലില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച തടവുകാരനാണ് ഇന്ന് മരിച്ച മണികണ്ഠന്‍. കോന്നി എലിയറക്കൽ സ്വദേശിനി ഷെബർബാനാണ് മരിച്ച മറ്റൊരാള്‍. 48 വയസ്സായിരുന്നു.വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി…

Read More
തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന  മൊബൈല്‍ ആപ്പ്

തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന മൊബൈല്‍ ആപ്പ്

കോഴിക്കോട്: കോവിഡ് മാറ്റിമറിച്ച തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന പുതിയ മൊബൈല്‍ ആപ്പ്. ഒരു നിശ്ചിത തൊഴില്‍ മേഖലയിലെ വിദഗ്ധരെ ലഭ്യമാക്കുന്ന പതിവ് ആപ്പില്‍ നിന്ന് വ്യത്യസ്തമാണ് ടണ്‍സ് ഓണ്‍ലൈന്‍. ഡോക്റ്റര്‍ മുതല്‍, ഡാന്‍സ് ടീച്ചര്‍ വരെ, പ്ലബംറും കാര്‍പ്പന്ററും മുതല്‍ ഡിടിപിഓപ്പറേറ്റര്‍വരെ, തെങ്ങുകയറ്റക്കാരന്‍ മുതല്‍ തൂമ്പാ തൊഴിലാളി വരെ.. .ഓട്ടോറിക്ഷ, ജെസിബി, ഗുഡ്സ്, വാഹനങ്ങള്‍ ലോറി എന്നിയുടെ ബുക്കിംഗ് അങ്ങിനെ സമസ്ത മേഖലയിലെയും ആളുകളുടെ സേവനം ഒരു കുടക്കീഴില്‍ ഒരുക്കുന്നു എന്നതാണ്…

Read More
മുഖ്യമന്ത്രി പിണറായി വിജയന്‍ ക്വാറന്റീനിൽ പ്രവേശിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്വാറന്റീനിൽ പ്രവേശിച്ചു

കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. വിമാന അപകടം നടന്നതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പോകും. മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ്…

Read More
അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി

അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി

ന്യൂ​ഡ​ല്‍​ഹി : കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി . വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ കോവിഡ് പ​രി​ശോ​ധ​ന​യി​ല്‍ അ​ദ്ദേ​ഹം നെ​ഗ​റ്റീ​വാ​യി . അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റിലൂടെ അ​റി​യി​ച്ച​ത് . എ​ന്നാ​ല്‍ അ​ദ്ദേ​ഹം ഡോ​ക്ട​ര്‍​മാ​രു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം ഏ​താ​നും ദി​വ​സം കൂ​ടി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തുടരും . ത​നി​ക്ക് വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച​വ​ര്‍​ക്കെ​ല്ലാം ന​ന്ദി​യെ​ന്നും അ​മി​ത് ഷാ ​ട്വി​റ്റ​റി​ല്‍ കു​റി​ച്ചു . “ഇ​ന്ന് കോ​വി​ഡ് ടെ​സ്റ്റ് നെ​ഗ​റ്റീ​വാ​യി വ​ന്നു. ഈ​ശ്വ​ര​നോ​ട് ന​ന്ദി പ​റ​യു​ന്നു . ഒ​പ്പം എ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച, ആ​ശം​സ​ക​ള്‍…

Read More
വെള്ളിയാഴ്ച മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം

വെള്ളിയാഴ്ച മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം

വടകര: വെള്ളിയാഴ്ച മുതല്‍ ആഗസ്റ്റ് 14 മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം. വിഎം നമ്പർ 1 മുതല്‍ 1050 വരെ 14. നും 1051 മുതല്‍ 2095 വി എം നമ്പർ ഉള്ള വണ്ടികള്‍ 15 നും മറ്റ് ദിവസങ്ങളില്‍ മേല്‍ പറഞ്ഞ പോലെ ഇടവിട്ട് സര്‍വീസ് നടത്താനും തിരുമാനിച്ചു. വടകരയിലെ സംയുക്ത ഓട്ടോ തൊഴിലാളികളെ വടകര സി ഐ ഹരിഷ് വിളിച്ച്‌ ചേര്‍ത്ത യോഗത്തിലാണ് തിരുമാനം. വിഎം പെര്‍മിറ്റിലാതെ വടകരയില്‍ ഓടുന്ന വണ്ടികള്‍ക്ക് എതിരെ…

Read More
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വിപുലീകരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്  ഡോ. ആസാദ് മൂപ്പന്‍

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വിപുലീകരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ഡോ. ആസാദ് മൂപ്പന്‍

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള റണ്‍വേ വിപുലീകരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരോട് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഭ്യര്‍ഥിച്ചു.  ഭൂമി ലഭ്യതയാണ് ഈ വിപുലീകരണ ശ്രമങ്ങള്‍ക്ക് പ്രധാന തടസ്സമാകുന്നത്, ഭാവിയില്‍ ഇതുപോലുള്ള ദാരുണമായ ദുരന്തം ഒഴിവാക്കാന്‍ റണ്‍വേ പാതയ്ക്ക് ആവശ്യമായ ഭൂമി വിട്ടുനല്‍കാനുളള സന്നദ്ധത പ്രദേശവാസികള്‍ പ്രകടിപ്പിക്കണമെന്ന് മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ…

Read More
Back To Top
error: Content is protected !!