തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന  മൊബൈല്‍ ആപ്പ്

തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന മൊബൈല്‍ ആപ്പ്

കോഴിക്കോട്: കോവിഡ് മാറ്റിമറിച്ച തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന പുതിയ മൊബൈല്‍ ആപ്പ്. ഒരു നിശ്ചിത തൊഴില്‍ മേഖലയിലെ വിദഗ്ധരെ ലഭ്യമാക്കുന്ന പതിവ് ആപ്പില്‍ നിന്ന് വ്യത്യസ്തമാണ് ടണ്‍സ് ഓണ്‍ലൈന്‍. ഡോക്റ്റര്‍ മുതല്‍, ഡാന്‍സ് ടീച്ചര്‍ വരെ, പ്ലബംറും കാര്‍പ്പന്ററും മുതല്‍ ഡിടിപിഓപ്പറേറ്റര്‍വരെ, തെങ്ങുകയറ്റക്കാരന്‍ മുതല്‍ തൂമ്പാ തൊഴിലാളി വരെ.. .ഓട്ടോറിക്ഷ, ജെസിബി, ഗുഡ്സ്, വാഹനങ്ങള്‍ ലോറി എന്നിയുടെ ബുക്കിംഗ് അങ്ങിനെ സമസ്ത മേഖലയിലെയും ആളുകളുടെ സേവനം ഒരു കുടക്കീഴില്‍ ഒരുക്കുന്നു എന്നതാണ് ടണ്‍സ് ഓണ്‍ലൈനിന്റെ പ്രത്യേകത ഒരു മണിക്കൂര്‍ മുതലങ്ങോട്ടുള്ള സേവനം ആപ്പിലൂടെ നിങ്ങള്‍ക്ക് ലഭ്യമാകും. ആപ്പ് തുറന്ന് ഓപ്ഷനിലെത്തിയാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളയാളുടെ സേവനത്തിന് നിങ്ങള്‍ നിശ്ചയിക്കുന്ന സമയത്തേക്ക് എത്ര തുക നല്‍കണം എന്നതു വ്യക്തമാകും. ഇക്കാര്യം ബോധ്യപ്പെട്ട ശേഷം മാത്രം സേവനം ലഭ്യമാക്കിയാല്‍മതി.

കോഴിക്കോട്ടെ യുവസംരഭകരുടെ കൂട്ടായ്മയായ ടണ്‍സ് ഫെസിലിറ്റേറ്റേഴ്സ് ആണ് പുതിയ ആപ്പിന്റെ ഉപജ്ഞാതാക്കള്‍. ആധുനിക സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്ലാറ്റ് ഫോം ഉപയോഗിച്ചാണ് ടണ്‍സ് ഓണ്‍ലൈന്‍ രൂപകത്പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും സേവന ദാതാക്കള്‍ക്കും ഒറ്റ പ്ലാറ്റ് ഫോമാണ് ഒരുക്കിയിട്ടുള്ളത് എന്നത് ടണ്‍സിന്റെ പ്രത്യേകതയാണ്. ആപ്പില്‍ ചേരുന്ന ഒരാള്‍ക്ക് ജോലിക്കാരനും ഒപ്പം തന്റെ ആവശ്യങ്ങള്‍ക്ക് ആളെ കണ്ടെത്തുന്ന ഉപഭോക്താവുമാകാന്‍ പറ്റും. സെപ്തംബറില്‍ മഞ്ചേരിയില്‍ ടണ്‍സ് ഓണ്‍ലൈനിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കും. ഒക്റ്റോബറില്‍ കോഴിക്കോടും ജനുവരി മുതല്‍ കേരളമൊട്ടാകെയും പ്രവര്‍ത്തനമാരംഭിക്കും. എല്ലാ ജില്ലകളിലും ഓഫീസുകള്‍ എല്ലാ പഞ്ചായത്തിലും പ്രതിനിധികളും ടണ്‍സിനുണ്ടാവും. നിങ്ങള്‍ ആവശ്യപ്പെട്ട ജോലിക്കാരന്‍ എവിടെയെത്തി എന്നു കാണുന്നതിനുള്ള ട്രാക്കിംഗ് സംവിധാമുള്‍പ്പെടെ നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ടണ്‍സ് ഓണ്‍ലൈന്‍ ആപ്പ്.
വാര്‍ത്താ സമ്മേളനത്തില്‍ ടണ്‍സ് ഓണ്‍ലൈന്‍ മാനേജിംഗ് ഡയരക്റ്റര്‍ ഷമീം , ഡയരക്റ്റര്‍മാരായ സാക്കിര്‍.സി, വലീദ് മുഹമ്മദലി, ഓപ്പറേഷന്‍ മാനേജർ പ്രവീണ്‍ കുമാര്‍ എം.എ, മാര്‍ക്കറ്റിംഗ് ഹെഡ് തബ്ഷീര്‍ എന്നിവര്‍ പങ്കെടുത്തു.

Back To Top
error: Content is protected !!