സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം; മരിച്ചവരില്‍ പൂജപ്പുര ജയിലിലെ തടവുകാരനും

സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം; മരിച്ചവരില്‍ പൂജപ്പുര ജയിലിലെ തടവുകാരനും

സംസ്ഥാനത്ത് ആറ് കോവിഡ് മരണങ്ങള്‍ കൂടി. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. ഒന്നര വർഷമായി വിചാരണ തടവുകാരനായിരുന്ന മണികണ്ഠനാണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ആളാണ് ഇദ്ദേഹം. പൂജപ്പുര ജയിലില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച തടവുകാരനാണ് ഇന്ന് മരിച്ച മണികണ്ഠന്‍. കോന്നി എലിയറക്കൽ സ്വദേശിനി ഷെബർബാനാണ് മരിച്ച മറ്റൊരാള്‍. 48 വയസ്സായിരുന്നു.വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി ആണ് വയനാട്ടില്‍ മരിച്ചത്. 73 വയസ്സായിരുന്നു.അർബുദ രോഗ ബാധിതനായിരുന്നു.കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് കണ്ണൂരില്‍ മരിച്ചത്. ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ ആണ് ആലപ്പുഴയില്‍ മരിച്ചത്. 63 വയസ്സായിരുന്നു. ഹൃദ്‌രോഗം, കരൾ രോഗം, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.മലപ്പുറത്ത് പരപ്പനങ്ങാടി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

Back To Top
error: Content is protected !!