Editor

നിലമ്പൂരിന്റെ വഴിയോരങ്ങളിൽ ഉണക്കമീൻ വിൽപ്പന  വ്യാപകമാകുന്നു

നിലമ്പൂരിന്റെ വഴിയോരങ്ങളിൽ ഉണക്കമീൻ വിൽപ്പന വ്യാപകമാകുന്നു

എടക്കര : നിലമ്പൂരിന്റെ വഴിയോരങ്ങളിൽ ഉണക്കമീൻ വിൽപ്പന വ്യാപകമായി. മുള്ളൻ, മാന്തൾ, ആകോലി മുതലായ മീനുകളാണ് റോഡരികിൽ കൂനകൂട്ടിയിട്ട് വിൽക്കുന്നത്.ചാവക്കാട്ടുനിന്നാണ് മീൻ ഇവിടേക്ക് എത്തിക്കുന്നത്. കോവിഡ് 19 മായി ബന്ധപ്പെട്ട് പച്ചമീനിന്റെ പ്രദേശിക വില്പനയും കയറ്റുമതിയും നിലച്ചതിനെത്തുടർന്ന് ഉണക്കമീൻ നിർമാണത്തിലേക്ക് വ്യാപാരികൾ മാറിയെന്നും ഇതാണ് ഉണക്കമീനിന്റെ ലഭ്യത കൂടാൻ കാരണമെന്നും വിൽപ്പനക്കാർ പറയുന്നു.. നൂറുമുതൽ 200 രൂപ വരെയാണ് കിലോയ്ക്ക് വില.എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെയാണ് വഴിയോരങ്ങളിൽ മീൻ വില്പനയെന്നും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും പറയുന്നത്.

Read More
കോഴിക്കോട്  ജില്ലയില്‍ ഇന്ന് 264 പോസിറ്റീവ് കേസുകള്‍

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 264 പോസിറ്റീവ് കേസുകള്‍

കോവിഡ് – ഇന്ന് 264 പോസിറ്റീവ് കൂടി> കോഴിക്കോട്  ജില്ലയില്‍ ഇന്ന് (06/09/2020) 264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 11  • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 16 • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 230• വിദേശത്ത് നിന്ന് എത്തിയവരില്‍…

Read More
കോഴിക്കോട്ടെ കോവിഡ് പരിശോധനകള്‍ കൂടുതല്‍ വേഗത്തില്‍ ആക്കാൻ പുതിയ  ആര്‍ടിപിസിആര്‍ ലാബ്

കോഴിക്കോട്ടെ കോവിഡ് പരിശോധനകള്‍ കൂടുതല്‍ വേഗത്തില്‍ ആക്കാൻ പുതിയ ആര്‍ടിപിസിആര്‍ ലാബ്

കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. മലാപ്പറമ്പ് ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറിയുടെ ആര്‍.ടി.പി.സി.ആര്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. കോഴിക്കോട് മറ്റൊരു ആര്‍ടിപിസിആര്‍ ലാബ് കൂടി പ്രവര്‍ത്തനസജ്ജമായതോടെ ഈ മേഖലയില്‍ കോവിഡ് പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തുടക്കത്തില്‍ ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്….

Read More
ഫുള്‍ പവര്‍ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച് ആക്സിസ് ബാങ്ക്

ഫുള്‍ പവര്‍ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച് ആക്സിസ് ബാങ്ക്

കൊച്ചി: അനായാസമായ നാലു ഘട്ടങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങാനുള്ള സംവിധാനം അവതരിപ്പിച്ച് ആക്സിസ് ബാങ്ക്. വീഡിയോ കെവൈസി ഉപയോഗിച്ച് നാല് ലളിതമായ സ്റ്റെപ്പുകളിലൂടെ ഉടന്‍ തന്നെ ഫുള്‍ പവര്‍ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് ആരംഭിക്കാന്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് കഴിയും. നിലവിലെ സാഹചര്യത്തില്‍, ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെയും കടലാസ് ഇടപാടുകളില്ലാതെയും ബാങ്ക് അക്കൗണ്ട് തുറക്കാനാവുന്നത് ഉപഭോക്താക്കള്‍ക്കും ഏറെ ഗുണകരമാവും. ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് എടുക്കുന്നവര്‍ക്ക് ബാങ്കിന്റെ 250 ലധികം ഒണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാവും. മാത്രമല്ല,…

Read More
ആ​റ​ന്മു​ള​യി​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും​ വ​ഴി കൊറോണ ബാധിതയെ പീഡിപ്പിച്ചു ; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

ആ​റ​ന്മു​ള​യി​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും​ വ​ഴി കൊറോണ ബാധിതയെ പീഡിപ്പിച്ചു ; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ കൊറോണ ബാധിതയായ പീഡിപ്പിച്ചെന്ന പരാതിയിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ആറന്മുളയിലാണ് സംഭവമുണ്ടായത്. കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ആംബുലൻസ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് അറസ്റ്റിലായത്.

Read More
കാരപ്പറമ്പ് ഗവ.ഹോമിയോ മെഡിക്കൽ കോളേജിലെ പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനംചെയ്തു

കാരപ്പറമ്പ് ഗവ.ഹോമിയോ മെഡിക്കൽ കോളേജിലെ പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനംചെയ്തു

കോഴിക്കോട് : കാരപ്പറമ്പ് ഗവ.ഹോമിയോ മെഡിക്കൽ കോളേജിലെ പുതിയ ആശുപത്രി കെട്ടിടം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്തു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പരിപാടി.സ്പെഷ്യൽ ഒ.പി.കൾ, നൂറുപേരെ കിടത്തി ചികിത്സിക്കാനുള്ള വാർഡുകൾ, കംപ്യൂട്ടറൈസ്ഡ് ലാബ്, എക്സ്‌റേ-സി.ടി . സ്കാൻ-യു.എസ്.ജി. സ്കാൻ, ഓഫീസ് തുടങ്ങിയ സൗകര്യങ്ങളടങ്ങിയതാണ് പുതിയ കെട്ടിടം. എ. പ്രദീപ്കുമാർ എം.എൽ.എ. അധ്യക്ഷനായി. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ മുഖ്യാതിഥികളായി. കളക്ടർ എസ്. സാംബശിവറാവു, കൗൺസിലർ കെ.സി. ശോഭിത, ഹോമിയോകോളേജ് പ്രിൻസിപ്പൽ ഡോ. പി….

Read More
കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി, ആരു നിയമിച്ചു?

കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി, ആരു നിയമിച്ചു?

#മലയാളത്തിന്റസ്വന്തംചാനൽ #keralaonetvnews കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി, ആരു നിയമിച്ചു?: ആരോഗ്യവകുപ്പ് ഉത്തരം പറയണമെന്ന് ചെന്നിത്തല

Read More
ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെ​ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെ​ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ബെംഗളൂരു ലഹരിമരുന്ന് കേസില്‍ നിലവിലെ സ്ഥിതിയില്‍ കേരള പൊലീസ് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ല. ഇപ്പോഴത്തെ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തു നിന്ന് അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരള പൊലീസ് മൗനം പാലിക്കുകയാണെന്നും സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Read More
Back To Top
error: Content is protected !!