
ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു
ശ്രീനാരായണ ഗുരുദേവൻ്റെ 93 മത് മഹാസമാധി എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലും ശാഖാ കേന്ദ്രങ്ങളിലും പ്രാർത്ഥനാ നിർഭരമായി ആചരിച്ചു.രാവിലെ 6.15 മുതൽ ഗുരുപൂജ, അഖണ്ഡനാമജപം, സമാധിസമ്മേളനം എന്നിവയോടു കൂടി നടന്ന പരിപാടികൾ 3.30 മണിക്ക് മഹാസമാധി ആരാധനയോട് കൂടി സമാപിച്ചു.തുടർന്ന് പ്രസാദ വിതരണവും നടന്നു. അത്താണിക്കൽ ഗുരുവരാ ശ്രമത്തിലെ സമാധി സമ്മേളനം കോഴിക്കോട് ശ്രീരാമകൃഷ്ണ സേവാ ശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ ഉൽഘാടനം ചെയ്തു….