ഓണ്‍ലൈന്‍ പഠനഫീസില്‍ ഇളവ് തേടി നില്‍പ്പ് സമരം നടത്തിയ രക്ഷിതാക്കൾക്ക്  നേരെ പോലീസ്  അതിക്രമം

ഓണ്‍ലൈന്‍ പഠനഫീസില്‍ ഇളവ് തേടി നില്‍പ്പ് സമരം നടത്തിയ രക്ഷിതാക്കൾക്ക് നേരെ പോലീസ് അതിക്രമം

കൊച്ചി: സമാധാനപരമായി നടന്ന സമരത്തിന് നേരെ പോലീസ്‌ അതിക്രമം. ഇടപ്പള്ളി അല്‍ അമീന്‍ സെന്‍ട്രല്‍ സ്‌ക്കൂളിന് മുന്നില്‍ കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികളില്‍ നിന്നും വാങ്ങുന്ന ഫീസ് 50 ശതമാനമായി കുറയ്ക്കണണെന്ന ആവശ്യവുമായി സമരം ചെയ്ത മാതാപിതാക്കളുടെ നേരെയാണ് പോലീസ്‌ അതിക്രമം. എളമക്കര എസ്‌ഐ വിബിന്റെ നേതൃത്വത്തിലാണ് അക്രമം അഴിച്ചു വിട്ടത്. സമാധാന പരമായി പ്രതിഷേധ സമരം നടത്തിയവര്‍ക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ്‌ മര്‍ദ്ദിക്കുകയായിരുന്നു.ഇടപ്പള്ളിയിലെ സ്‌കൂളിനു മുന്നില്‍ പൊതുവഴിയില്‍ നിന്ന് സമാധാനപരമായി സമരം നടത്തിയ രക്ഷിതാക്കളെ സ്ഥലത്തെത്തിയ പൊലീസ് ക്രൂരമായി കൈകാര്യം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു.

Back To Top
error: Content is protected !!