
അശ്ലീല വീഡിയോ; യൂട്യൂബറെ കൈകാര്യം ചെയ്തു; ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്
അശ്ലീല വീഡിയോ; യൂട്യൂബറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

യുട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ കൈകാര്യം ചെയ്ത് മാപ്പ് പറയിപ്പിച്ചു
യുട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കൈകാര്യം ചെയ്ത് മാപ്പ് പറയിപ്പിച്ചു.

ലൈഫ് ഫ്ലാറ്റ് ക്രമക്കേട്: സി.ബി.ഐ അന്വേഷണം ഗൗരവതരമെന്ന് ഉമ്മന്‍ ചാണ്ടി
ലൈഫ് ഫ്ലാറ്റ് ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ഗൗരവതരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ആക്ഷേപം പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടി എടുക്കാന്‍ വൈകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി

മുത്തങ്ങയില്‍ 15,000 പാക്കറ്റ് ഹാന്‍സ് പിടികൂടി;താമരശ്ശേരി സ്വദേശി അറസ്റ്റിൽ
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ 15,000 പാക്കറ്റ് ഹാന്‍സ് പിടികൂടി. താമരശ്ശേരി ഇൗങ്ങാപ്പുഴ സ്വദേശി റഫീഖിനെ (46) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന ഹാന്‍സ് പിടികൂടിയത്.നഞ്ചന്‍കോട് ഭാഗത്തു നിന്നാണ് ലോറി വന്നത്. താമരശ്ശേരി ഭാഗത്തെ കച്ചവട സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയാണ് ഹാന്‍സ് കടത്തിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രണ്ടുമാസത്തിനിടെ പത്തോളം തവണ മുത്തങ്ങയില്‍നിന്ന് ഹാന്‍സ് പിടികൂടിയിട്ടുണ്ട്.എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാര്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ എം.ബി. ഹരിദാസന്‍, കെ.കെ. അജയകുമാര്‍, സിവില്‍ എക്സൈസ്…

കോഴിക്കോട് ജില്ലയില്‍ ഇന്ന് 376 പോസിറ്റീവ് കേസുകൾ
കോഴിക്കോട് – ജില്ലയില്‍ ഇന്ന് (21/09/2020) 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 26 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 24 • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 318 • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ –…

കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്ഫോടനം; ഒരാള്‍ക്ക് പരിക്ക്
കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്‌ഫോടനം. മട്ടന്നൂര്‍ നടുവനാട് സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് സൂചന. നടുവനാട് തളച്ചങ്ങാട് എകെജി നഗറിലെ വീട്ടിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ രാജേഷിന് ഗുരുതര പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്.സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.

78 ശതമാനം കുട്ടികളും ഓണ്‍ലൈന്‍ പഠനം ആസ്വദിക്കുന്നതായി ഗോദ്റെജ് ഇന്റീരിയോയുടെ പഠനം
കൊച്ചി: ഓണ്‍ലൈന്‍ പഠനം 78 ശതമാനം വിദ്യാര്‍ത്ഥികളും ആസ്വദിക്കുന്നതായി പുതിയ പഠന രീതികളുമായി ബന്ധപ്പെട്ട് ഗോദ്റെജ് ഇന്റീരിയോ നടത്തിയ റീ തിങ്കിങ് ലേണിങ് സ്പെയ്സസ് എന്ന പഠനത്തിന്റെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. വീട്ടിലിരുന്നു പഠിക്കാനാവുന്നതിലും അവര്‍ സന്തോഷവാന്‍മാരാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തങ്ങള്‍ക്കു കൂടുതലായി ആശയ വിനിമയം നടത്താനാവുന്നു എന്നാണ് 75 ശതമാനം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നത്. ഓണ്‍ലൈനിലൂടെയുള്ള പഠന ആശയങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ സഹായിക്കുന്നു എന്നാണ് 85 ശതമാനം വിദ്യാര്‍ത്ഥികളുടെ അനുഭവം. വീടുകളില്‍ കുട്ടികളുടെ ശ്രദ്ധയെ ബാധിക്കുന്ന കാര്യങ്ങളുണ്ടെന്നാണ് 50…