മുത്തങ്ങയില്‍ 15,000 പാക്കറ്റ് ഹാന്‍സ് പിടികൂടി;താമരശ്ശേരി സ്വദേശി അറസ്റ്റിൽ

മുത്തങ്ങയില്‍ 15,000 പാക്കറ്റ് ഹാന്‍സ് പിടികൂടി;താമരശ്ശേരി സ്വദേശി അറസ്റ്റിൽ

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്​റ്റില്‍ 15,000 പാക്കറ്റ് ഹാന്‍സ് പിടികൂടി. താമരശ്ശേരി ഇൗങ്ങാപ്പുഴ സ്വദേശി റഫീഖിനെ (46) അറസ്​റ്റ് ചെയ്തു. ചൊവ്വാഴ്ച എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന ഹാന്‍സ് പിടികൂടിയത്.നഞ്ചന്‍കോട് ഭാഗത്തു നിന്നാണ് ലോറി വന്നത്. താമരശ്ശേരി ഭാഗത്തെ കച്ചവട സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയാണ് ഹാന്‍സ് കടത്തിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രണ്ടുമാസത്തിനിടെ പത്തോളം തവണ മുത്തങ്ങയില്‍നിന്ന് ഹാന്‍സ് പിടികൂടിയിട്ടുണ്ട്.എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാര്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ എം.ബി. ഹരിദാസന്‍, കെ.കെ. അജയകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി. സുരേഷ്, അമല്‍ദേവ് എന്നിവരാണ് ലോറി പരിശോധിച്ചത്.

Back To Top
error: Content is protected !!