കോഴിക്കോട് : കാരപ്പറമ്പ് ഗവ.ഹോമിയോ മെഡിക്കൽ കോളേജിലെ പുതിയ ആശുപത്രി കെട്ടിടം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്തു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പരിപാടി.സ്പെഷ്യൽ ഒ.പി.കൾ, നൂറുപേരെ കിടത്തി ചികിത്സിക്കാനുള്ള വാർഡുകൾ, കംപ്യൂട്ടറൈസ്ഡ് ലാബ്, എക്സ്റേ-സി.ടി . സ്കാൻ-യു.എസ്.ജി. സ്കാൻ, ഓഫീസ് തുടങ്ങിയ സൗകര്യങ്ങളടങ്ങിയതാണ് പുതിയ കെട്ടിടം. എ. പ്രദീപ്കുമാർ എം.എൽ.എ. അധ്യക്ഷനായി. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ മുഖ്യാതിഥികളായി. കളക്ടർ എസ്. സാംബശിവറാവു, കൗൺസിലർ കെ.സി. ശോഭിത, ഹോമിയോകോളേജ് പ്രിൻസിപ്പൽ ഡോ. പി. അബ്ദുൾഹമീദ്, സൂപ്രണ്ട് ഡോ. ഗീതാ ജോസ്, ഹരികൃഷ്ണൻ, കെ.പി. നിതീഷ്, കെ. ലേഖ തുടങ്ങിയവർ സംസാരിച്ചു.