വെള്ളിയാഴ്ച മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം

വെള്ളിയാഴ്ച മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം

വടകര: വെള്ളിയാഴ്ച മുതല്‍ ആഗസ്റ്റ് 14 മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം. വിഎം നമ്പർ 1 മുതല്‍ 1050 വരെ 14. നും 1051 മുതല്‍ 2095 വി എം നമ്പർ ഉള്ള വണ്ടികള്‍ 15 നും മറ്റ് ദിവസങ്ങളില്‍ മേല്‍ പറഞ്ഞ പോലെ ഇടവിട്ട് സര്‍വീസ് നടത്താനും തിരുമാനിച്ചു. വടകരയിലെ സംയുക്ത ഓട്ടോ തൊഴിലാളികളെ വടകര സി ഐ ഹരിഷ് വിളിച്ച്‌ ചേര്‍ത്ത യോഗത്തിലാണ് തിരുമാനം. വിഎം പെര്‍മിറ്റിലാതെ വടകരയില്‍ ഓടുന്ന വണ്ടികള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സി ഐ അറിയിച്ചു. നഗരത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പിന്‍വലിച്ചതോടെ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആളുകള്‍ മാര്‍ക്കറ്റ് റോഡിലും പരിസരങ്ങളിലും തിങ്ങി നിറഞ്ഞതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Back To Top
error: Content is protected !!