ഇറാഖ് തീരത്ത് കപ്പലില്‍ തീപിടുത്തം; മരിച്ചവരില്‍ മലയാളിയും, മരിച്ചത് കൊയിലാണ്ടി സ്വദേശി

ഇറാഖ് തീരത്ത് കപ്പലില്‍ തീപിടുത്തം; മരിച്ചവരില്‍ മലയാളിയും, മരിച്ചത് കൊയിലാണ്ടി സ്വദേശി

ഇറാഖ്: ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കപ്പല്‍‌ ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിരുന്നുകണ്ടി കോച്ചപ്പന്‍റെ പുരയില്‍ അതുല്‍രാജ് ആണ് (28)മരിച്ചത്.ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര്‍ മരണപ്പെട്ടിട്ടുണ്ട്. അപകട വിവരം ഇന്നാണ് അതുല്‍രാജിന്റെ വീട്ടിലറിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍രാജ് കപ്പല്‍ ജോലിയ്ക്ക് പോയത്. കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ് .സഹോദരി അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം…

Read More
വടകരയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

വടകരയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

വടകര : കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വടകര പോലീസ് പരിശോധന കർശനമാക്കി. വാഹനപരിശോധനയ്ക്ക് പുറമേ സ്റ്റേഷൻ പരിധിയിൽ ഡ്രോൺ പറത്തിയും നിരീക്ഷണം ശക്തമാക്കി. അടുത്ത ദിവസങ്ങളിൽ കേരള എപിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം 12 കേസുകൾ രജിസ്റ്റർചെയ്തു. 98 പേരിൽനിന്ന് പിഴ ഈടാക്കി. ഒട്ടേറെപ്പേർക്ക് നോട്ടീസ് നൽകി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഗോപാലകൃഷ്ണൻ, സി.ഐ. കെ.എസ്. സുശാന്ത്, വടകര എസ്.ഐ. കെ.എ. ഷറഫുദീൻ എന്നിവർ നേതൃത്വം നൽകി.

Read More
വടകര മണിയൂരിൽ മത്സ്യകൃഷിയിടത്തിൽ വിഷം കലക്കി

വടകര മണിയൂരിൽ മത്സ്യകൃഷിയിടത്തിൽ വിഷം കലക്കി

വ​ട​ക​ര: മ​ണി​യൂ​രി​ല്‍ മ​ത്സ്യ​കൃ​ഷി​യി​ട​ത്തി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വി​ഷം ക​ല​ക്കി​യ​താ​യി പ​രാ​തി. പു​ത്ത​ന്‍പു​ര​യി​ല്‍ പു​ത്ത​ന്‍പു​ര​യി​ല്‍ സു​ദ​ര്‍ശ് കു​മാ​റി‍െൻറ വി​വി​ധ മ​ത്സ്യ​ങ്ങ​ളെ വ​ള​ര്‍ത്തു​ന്ന സ്ഥ​ല​ത്താ​ണ് വി​ഷം ക​ല​ക്കി​യ​ത്. 2 വ​ര്‍ഷ​മാ​യി ഈ ​രം​ഗ​ത്തു​ള്ള സു​ദ​ര്‍ശ് കു​മാ​റി​ന് 50,000ത്തി‍െൻറ ന​ഷ്​​ട​മാ​ണു​ള്ള​ത്.മ​ണി​യൂ​ര്‍ യു.​പി സ്കൂ​ള്‍ അ​ധ്യാ​പ​ക​നാ​ണ് സു​ദ​ർ​ശ്​ കു​മാ​ര്‍.

Read More
വെള്ളിയാഴ്ച മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം

വെള്ളിയാഴ്ച മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം

വടകര: വെള്ളിയാഴ്ച മുതല്‍ ആഗസ്റ്റ് 14 മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം. വിഎം നമ്പർ 1 മുതല്‍ 1050 വരെ 14. നും 1051 മുതല്‍ 2095 വി എം നമ്പർ ഉള്ള വണ്ടികള്‍ 15 നും മറ്റ് ദിവസങ്ങളില്‍ മേല്‍ പറഞ്ഞ പോലെ ഇടവിട്ട് സര്‍വീസ് നടത്താനും തിരുമാനിച്ചു. വടകരയിലെ സംയുക്ത ഓട്ടോ തൊഴിലാളികളെ വടകര സി ഐ ഹരിഷ് വിളിച്ച്‌ ചേര്‍ത്ത യോഗത്തിലാണ് തിരുമാനം. വിഎം പെര്‍മിറ്റിലാതെ വടകരയില്‍ ഓടുന്ന വണ്ടികള്‍ക്ക് എതിരെ…

Read More
Back To Top
error: Content is protected !!