ഇറാഖ് തീരത്ത് കപ്പലില്‍ തീപിടുത്തം; മരിച്ചവരില്‍ മലയാളിയും, മരിച്ചത് കൊയിലാണ്ടി സ്വദേശി

ഇറാഖ് തീരത്ത് കപ്പലില്‍ തീപിടുത്തം; മരിച്ചവരില്‍ മലയാളിയും, മരിച്ചത് കൊയിലാണ്ടി സ്വദേശി

ഇറാഖ്: ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കപ്പല്‍‌ ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിരുന്നുകണ്ടി കോച്ചപ്പന്‍റെ പുരയില്‍ അതുല്‍രാജ് ആണ് (28)മരിച്ചത്.ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര്‍ മരണപ്പെട്ടിട്ടുണ്ട്. അപകട വിവരം ഇന്നാണ് അതുല്‍രാജിന്റെ വീട്ടിലറിയുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍രാജ് കപ്പല്‍ ജോലിയ്ക്ക് പോയത്. കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ് .സഹോദരി അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു.

Back To Top
error: Content is protected !!