തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച പൊതുഅവധി. ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.സർക്കാർ കലണ്ടറിൽ ചൊവ്വാഴ്ചയാണ് പൊതു അവധി. ഇതാണ് സർക്കാർ ബുധനാഴ്ചത്തേക്ക് മാറ്റിയത്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച സർക്കാർ ഓഫീസുകൾ ഉൾപ്പെടെ തുറന്നു പ്രവർത്തിക്കും.നാളെയും സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ ഉണ്ട്. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച മേഖലകളിൽ ഉൾപ്പെടെ നാളെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കും