രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ പ്രത്യേക സംഘത്തെകൂടി തിരുവനന്തപുരത്തു നിന്നും ഫയര്‍ & റസ്ക്യൂ ഡയറക്ടര്‍ ജനറല്‍ നിയോഗിച്ചയച്ചു. പെട്ടമുടിയില്‍ മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. അഞ്ച് മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്.ഇതോടെ മരിച്ചവരുടെ എണ്ണം 22ആയി. 80 പേരാണ് മണ്ണിടിച്ചലിനടിയില്‍ കുടുങ്ങിയിരുന്നത്. 12 പേരെ നാട്ടുകാര്‍ രക്ഷിച്ചിരുന്നു. 40ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. കൂടുതല്‍ ദേശീയ ദുരന്ത നിവാരണസംഘങ്ങളും പെട്ടിമുടിയിലെത്തും.
