അമ്മയും കുഞ്ഞും അടക്കം 19 പേര്‍ മരിച്ചു; 171 പേര്‍ ആശുപത്രിയില്‍

അമ്മയും കുഞ്ഞും അടക്കം 19 പേര്‍ മരിച്ചു; 171 പേര്‍ ആശുപത്രിയില്‍

കരിപ്പൂര്‍ വിമാനഅപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു. സാഹിറ ബാനുവും ഒന്നര വയസുകാരന്‍ അസം മുഹമ്മദുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച്‌ മരിച്ചത്.ഒരു ഗര്‍ഭിണിയടക്കം 5 പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്.

Back To Top
error: Content is protected !!