നല്ല മൊരിഞ്ഞ സ്പൂൺ പഴം പൊരിയും ഒപ്പം ചൂടു ചായയും | SPOON PAZHAM PORI

നല്ല മൊരിഞ്ഞ സ്പൂൺ പഴം പൊരിയും ഒപ്പം ചൂടു ചായയും #cookery

നല്ല മൊരിഞ്ഞ സ്പൂൺ പഴംപൊരിയും ഒപ്പം ചൂട് ചായയും ഉണ്ടെങ്കിൽ കുശാലായി അല്ലെ, മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് പഴം പൊരി. വളരെ എളുപ്പത്തിൽ സ്പൂൺ പഴം പൊരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഏത്തപ്പഴം- 3 എണ്ണം
  • പഞ്ചസാര പൊടിച്ചത്- 5 ടേബിൾ സ്പൂൺ
  • പാൽ- 3 ടേബിൾ സ്പൂൺ
  • കോൺഫ്ലോർ- 5-6 ടേബിൾ സ്പൂൺ
  • തേങ്ങ ചിരകിയത്- കാൽ കപ്പ
  • ഏലയ്ക്ക പൊടി- അര ടീസ്പൂൺ
  • വെളിച്ചെണ്ണ
  • ഉപ്പ്- ഒരു നുളള്

തയ്യാറാക്കുന്ന വിധം

പഴം നന്നായി കൈ കൊണ്ട് കുഴച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചത് ചേർക്കുക. ഇതിലേക്ക് 3 ടേബിൾ സ്പൂൺ പാൽ ചേർക്കുക. അതിനുശേഷം ഇതിലേക്ക് കോൺഫ്ലോർ ചേർക്കുക. കോൺഫ്ലോറിനു പകരം മൈദയോ ഗോതമ്പു പൊടിയോ ചേർക്കാം. ഇതിലേക്ക് തേങ്ങ ചിരകിയത്, ഏലയ്ക്ക പൊടി, ഒരു നുളള് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ചൂടായ എണ്ണയിലേക്ക് ഒരു സ്പൂൺ ഉപയോഗിച്ച് കോരി ഒഴിക്കുക.

Back To Top
error: Content is protected !!