
അസാധ്യമായ കാര്യങ്ങൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു, ബറോസിന് ശേഷം ഇനിയൊരു ചിത്രം സംവിധാനം ചെയ്യില്ല: മോഹൻലാൽ #mohanlal
സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ബറോസ്’. 46 കൊല്ലത്തെ അഭിനയ ജീവിതത്തിനിടയില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ബറോസ്’. അസാധ്യമായ കാര്യങ്ങൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു, അതിന്റെ ഭാഗമായാണ് ബറോസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്നാണ് മോഹൻലാൽ പറയുന്നത്. ഗലാറ്റ പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം. ‘കണ്ണട ആവശ്യമില്ലാത്ത ഒരു 3D ഫിലിം സംവിധാനം ചെയ്യാനാണ് ആദ്യം ആഗ്രഹം തേന്നിയത്, എന്നാൽ അങ്ങനെയൊരു ചിത്രം നിർമ്മിക്കുന്നതിനുള്ള ചെലവ് വളരെ കൂടുതലാണെന്നു മനസ്സിലായതോടെ ആ ആശയം മാറ്റിവച്ചു, എന്നാൽ…