ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷനാണ് അനുവദിച്ചത്. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.

Read More
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടം | healthy-breakfast-tips

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടം | healthy-breakfast-tips

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം അത് പ്രാതൽ തന്നെയാണ്. ശരീരത്തിന് ഊർജവും ആരോ​ഗ്യവും നൽകാൻ പ്രഭാത ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിൽ പലരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതായി കണ്ട് വരുന്നു. ഭക്ഷണങ്ങളിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഉറക്കമെഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രഭാത ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. പ്രഭാത ഭക്ഷണം വൈകുന്നത് പോലും ആരോഗ്യത്തിന് അപകടമെന്നാണ് പറയുന്നത്. വണ്ണം കുറയ്ക്കാനായി ഇന്നത്തെ…

Read More
നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകം; ഒളിവിലായിരുന്ന യുവാവ് ഗോവയിൽ മരിച്ചതായി റിപ്പോർട്ട് | SHABA SHAREEF

നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകം; ഒളിവിലായിരുന്ന യുവാവ് ഗോവയിൽ മരിച്ചതായി റിപ്പോർട്ട് | SHABA SHAREEF

മലപ്പുറം: മൈസൂരു സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലപാതക കേസില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയിൽ മരിച്ചതായി പൊലീസിന് വിവരം. മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസിൽ (33) ആണ് മരിച്ചത്. വൃക്ക രോഗത്തെ തുടർന്ന് ആയിരുന്നു മരണം. കേസിലെ മുഖ്യപ്രതികൾ പിടിയിലായതിനെ തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. ഇയാൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് മരണവിവരം അറിയുന്നത്. 2022ലാണ് കേസിന്നാസ്പദമായ സംഭവം. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരിൽ തടവിൽ പാർപ്പിച്ചു…

Read More
മോഡേൺ ലുക്കിലും പാരമ്പര്യത്തനിമ കൈവിടാതെ കീർത്തി സുരേഷ്; താരം എത്തിയത് എങ്ങനെയാണെന്ന് അറിയണ്ടേ ?

മോഡേൺ ലുക്കിലും പാരമ്പര്യത്തനിമ കൈവിടാതെ കീർത്തി സുരേഷ്; താരം എത്തിയത് എങ്ങനെയാണെന്ന് അറിയണ്ടേ ?

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും കീർത്തി സുരേഷിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇപ്പോളും വലിയ ആകാംഷയാണ്. പതിനഞ്ചു വർഷം പ്രണയിച്ച ആന്റണി തട്ടിലാണ് കീർത്തി സുരേഷിന്റെ വരൻ. വിവാഹത്തിന്റെ പുതുമോടി മാറുന്നതിന് മുമ്പ് തന്നെ താരം തന്റെ പ്രൊഫഷണൽ തിരക്കുകളിലേക്ക് കടന്നിരുന്നു. ഇപ്പോൾ വിവാഹത്തിനു ശേഷം കീർത്തി ആദ്യമായി പൊതുയിടത്തിൽ എത്തിയതിന്റെ വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. സ്റ്റൈലിഷായ വസ്ത്രങ്ങൾക്കൊപ്പം താലിമാല അണിഞ്ഞെത്തിയ കീർത്തിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കറുപ്പ് ​ഗൗണിനൊപ്പം മഞ്ഞ ചരടിൽ കോർത്ത താലിയാണ് കീർത്തി…

Read More
വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി; സമുദായിക നേതാക്കളുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്ന് രമേശ്‌ ചെന്നിത്തല | ramesh chennithala

വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി; സമുദായിക നേതാക്കളുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്ന് രമേശ്‌ ചെന്നിത്തല | ramesh chennithala

തിരുവനന്തപുരം: സമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണെന്നും അവരുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്ന് രമേശ്‌ ചെന്നിത്തല. വി.ഡി. സതീശനെതിരായ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എസ് എന്‍ ഡി പി -എന്‍ എസ് എസ്. നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണെന്നും എന്‍.എസ്.എസുമായി ചെന്നിത്തല അകന്നുനില്‍ക്കാന്‍ പാടില്ലെന്നും വെള്ളാപ്പളി പറഞ്ഞിരുന്നു. മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ ക്ഷണിച്ച എൻഎസ്എസ്…

Read More
ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ കയറ്റിയ സംഭവം: പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് | christmas-market-attack

ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ കയറ്റിയ സംഭവം: പ്രതിസൗദി അറേബ്യ അന്വേഷിക്കുന്ന ആൾ

ബർലിൻ: ജർമനിയിലെ മഗ്‌ഡെബർഗിലെ ക്രിസ്‌മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി രണ്ട് പേർ കൊല്ലപ്പെടുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. 50 വയസ്സുകാരനായ പ്രതി തലേബ് അൽ അബ്ദുൽ മൊഹ്സെൻ ഡോക്ടറായി ജോലി ചെയ്യുകയാണ്. സൗദിയിൽ നിന്നാണ് ജർമനിയിലെത്തിയത്. ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ അനുസരിച്ച്, തലേബ് ഇസ്ലാം മതം ഉപേക്ഷിക്കുകയും ഇസ്‌ലാമിൻ്റെ കടുത്ത വിമർശകനായി മാറുകയും ചെയ്തു. കൂടാതെ കുടിയേറ്റ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന തീവ്ര വലതുപക്ഷ ജർമ്മൻ രാഷ്ട്രീയ പാർട്ടിയായ…

Read More
അസാധ്യമായ കാര്യങ്ങൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു, ബറോസിന് ശേഷം ഇനിയൊരു ചിത്രം സംവിധാനം ചെയ്യില്ല: മോഹൻലാൽ – mohanlal barroz

അസാധ്യമായ കാര്യങ്ങൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു, ബറോസിന് ശേഷം ഇനിയൊരു ചിത്രം സംവിധാനം ചെയ്യില്ല: മോഹൻലാൽ #mohanlal

സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ബറോസ്’. 46 കൊല്ലത്തെ അഭിനയ ജീവിതത്തിനിടയില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ബറോസ്’. അസാധ്യമായ കാര്യങ്ങൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു, അതിന്റെ ഭാഗമായാണ് ബറോസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്നാണ് മോഹൻലാൽ പറയുന്നത്. ഗലാറ്റ പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം. ‘കണ്ണട ആവശ്യമില്ലാത്ത ഒരു 3D ഫിലിം സംവിധാനം ചെയ്യാനാണ് ആദ്യം ആഗ്രഹം തേന്നിയത്, എന്നാൽ അങ്ങനെയൊരു ചിത്രം നിർമ്മിക്കുന്നതിനുള്ള ചെലവ് വളരെ കൂടുതലാണെന്നു മനസ്സിലായതോടെ ആ ആശയം മാറ്റിവച്ചു, എന്നാൽ…

Read More
ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു| two-students-drown-dead

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു| two-students-drown-dead

ഇടുക്കി: ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി സ്വദേശി ഡോണൽ ഷാജി, കൊല്ലം സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്. മുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. content highlight : two-students-drown-dead-in-idukki-at-aruvikuthu-waterfalls

Read More
Back To Top
error: Content is protected !!