
ഭൂമി തർക്കം; നാൽപ്പതുകാരിയുടെ മൂക്ക് മുറിച്ച് മരുമകനും ബന്ധുക്കളും; മൂക്ക് ബാഗിലാക്കി ആശുപത്രിയിലെത്തി യുവതി | women and her nose
ജയ്പുർ: നാൽപ്പതുകാരിയുടെ മൂക്ക് മരുമകനും ബന്ധുക്കളും ചേർന്ന് മുറിച്ചെടുത്തു. ജലോറിലെ സെയ്ല സ്വദേശിയായ കുക്കി ദേവിയാണ് ആക്രമണത്തിന് ഇരയായത്. ഭൂമി തർക്കത്തെ തുടർന്ന് ആയിരുന്നു ആക്രമണം. മുറിച്ചെടുത്ത മൂക്ക് ബാഗിലാക്കി പാലിയിലെ ആശുപത്രിയിൽ ഇവർ എത്തുകയും ചെയ്തു. കഴിഞ്ഞ കുറച്ചുദിവസമായി മൊക്നി ഗ്രാമത്തിലുള്ള അമ്മവീട്ടിലായിരുന്നു കുക്കി ദേവി താമസിച്ചിരുന്നത്. ഗ്രാമത്തിലെ സ്ഥലത്തെ ചൊല്ലി ഇവരുടെ അമ്മാവനും അനന്തരവനും തമ്മിൽ തർക്കമുണ്ടായിരുന്നു. മരുമകൾക്കും അവരുടെ മകനുമൊപ്പം തർക്കസ്ഥലം സന്ദർശിക്കാനായി പോയപ്പോൾ അനന്തരവനായ ഓംപ്രകാശും മറ്റു ബന്ധുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു….