
ക്ഷേമ പെൻഷൻ തട്ടിപ്പ്; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ; കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ ഉത്തരവ്
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ ഉത്തരവിട്ടു. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെ നടപടി നേരിട്ടവരിൽ ഉൾപ്പെടും. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദേശിച്ചു. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധനവകുപ്പ് നിർദേശ…