കെ.​എ​സ്.​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കെ.​എ​സ്.​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്ത് കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലേ​ക്ക്​ കെ.​എ​സ്.​യു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.പി​രി​ഞ്ഞു​ പോ​കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്‌​തു നീ​ക്കി. രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍​ നി​ന്ന്​ കെ.​എ​സ്.​യു മാ​ര്‍​ച്ച്‌ ആ​രം​ഭി​ച്ച​ത്. ഡി​വൈ.​എ​സ്.​പി ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍ ഗേ​റ്റി​ന് മു​ന്നി​ല്‍ ബാ​രി​ക്കേ​ഡ് ഉ​യ​ര്‍​ത്തി പൊ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ​നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​തോ​ടെ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന്​ പ്ര​വ​ര്‍​ത്ത​ക​ര്‍…

Read More
ദൃശ്യം 2 ചോര്‍ന്നു; വ്യാജപതിപ്പ്‌ സാമൂഹ്യ മാധ്യമങ്ങളില്‍

ദൃശ്യം 2 ചോര്‍ന്നു; വ്യാജപതിപ്പ്‌ സാമൂഹ്യ മാധ്യമങ്ങളില്‍

കൊച്ചി: മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രമായ ദൃശ്യം രണ്ട് ചോര്‍ന്നു. സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്.സിനിമ ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളില്‍ എത്തിയത്. മലയാളത്തില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ആദ്യ സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണ് ദൃശ്യം 2.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍…

Read More
സംസ്ഥാനത്ത് ബസുകള്‍ക്ക് നികുതി ഇളവ്

സംസ്ഥാനത്ത് ബസുകള്‍ക്ക് നികുതി ഇളവ്

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാറിന്റെ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശിക വാഹന നികുതി അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശികയായതിനാല്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്‍ക്ക്…

Read More
ഇന്ധനവില കുറക്കാന്‍ ഏഴുവര്‍ഷമായി മോദി എന്തു  ചെയ്യ്തു  ; ശശി തരൂര്‍

ഇന്ധനവില കുറക്കാന്‍ ഏഴുവര്‍ഷമായി മോദി എന്തു ചെയ്യ്തു ; ശശി തരൂര്‍

ന്യൂഡൽഹി : ഇന്ധന ഇറക്കുമതി കുറക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചിരുന്നെങ്കില്‍ രാജ്യത്ത്​ പെട്രോള്‍ വില നൂറു കടക്കില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ പ്രസ്​താവനക്കെതിരെ ശശി തരൂര്‍ എം.പി. സര്‍ക്കാറിന്‍റെ തെറ്റായ പ്രവൃത്തികള്‍ മറച്ചു പിടിക്കുന്നതിനായി മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തി മോദി നുണ പ്രചരിപ്പിക്കുകയാണെന്ന്​ ശശി തരൂര്‍ പറഞ്ഞു. ഏഴു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മോദി അസംസ്​കൃത എണ്ണയുടെ ഇറക്കുമതി കുറക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോഴും 82 ​ശതമാനം അസംസ്​കൃത എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. 2008 -09 കാലയളവില്‍ ഇറക്കുമതി 132.78…

Read More
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 35,000 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണ വിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1782 ഡോളര്‍ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,407 രൂപയാണ്. വെള്ളി വില കുറഞ്ഞു . ഒരു…

Read More
ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരും; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരും; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന കെ.സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാര്‍ട്ടിയില്‍ ചേരും. വരും ദിവസങ്ങളില്‍ പ്രശസ്തരായ നിരവധി ആളുകള്‍ ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു. ശ്രീധരനെ രണ്ട് മുന്നണികള്‍ക്കും കണ്ണിലെ കരടായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ രണ്ട് മുന്നണികളും അദ്ദേഹത്തെ പല സന്ദര്‍ഭങ്ങളിലായി…

Read More
ഇന്ധനവില വര്‍ദ്ധനയിലൂടെ സാധാരണക്കാരന്റെ അല്‍പസമ്പാദ്യം  പോലും കേന്ദ്രം കവര്‍ന്നെടുക്കുന്നു:എ വിജയരാഘവന്‍

ഇന്ധനവില വര്‍ദ്ധനയിലൂടെ സാധാരണക്കാരന്റെ അല്‍പസമ്പാദ്യം പോലും കേന്ദ്രം കവര്‍ന്നെടുക്കുന്നു:എ വിജയരാഘവന്‍

കോഴിക്കോട്: കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ചുമത്തി സാധാരണക്കാരന്റെ അല്‍പസമ്പാദ്യം പോലും കേന്ദ്രത്തിലെ മോഡി ഭരണകൂടം കവര്‍ന്നെടുക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മുന്നേറ്റ വികസന ജാഥകളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥയില്‍ കേള്‍ക്കുന്നത് നശീകരണത്തിന്റെ വാക്കുകളാണെന്നും വിജയരാഘവന്‍ പറഞ്ഞു.സാധാരണക്കാരന് വഹിക്കാന്‍ പറ്റുന്നതിനപ്പുറമാണ് ഇന്ധനവില. പെട്രോളിന് ലോകത്ത് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന ജനമായി നമ്മള്‍. പ്രതിദിന…

Read More
മേളയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ല – മന്ത്രി എ.കെ.ബാലന്‍

മേളയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ല – മന്ത്രി എ.കെ.ബാലന്‍

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. 25-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.നടന്‍ സലീംകുമാര്‍ തന്നെ അവഗണിച്ചു എന്നു പറഞ്ഞ് രംഗത്തുവന്നു. ഇക്കാര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ വിശദീകരണം നല്‍കിയിട്ടുണ്ട് എന്ന് ‘മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ക്ഷമാപണം നടത്തുന്നുവെന്നു പറഞ്ഞു കഴിഞ്ഞ്, പിന്നീട് അതിനെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

Read More
Back To Top
error: Content is protected !!