
യുപിയില്‍ കാണാതായ 12കാരി കൊല്ലപ്പെട്ടു : മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
ഉത്തര്‍പ്രദേശ്: ബുലന്ദ് ശഹറില്‍ ഫെബ്രുവരി 25ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പ്രതിയാണെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരനെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അകലെയുള്ള വയലില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പണിയെടുക്കുന്നതിനിടെ വെള്ളം കുടിക്കാനായി പോയതായിരുന്നു പെണ്‍കുട്ടി. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് സഹോദരിമാര്‍ കുട്ടിയെ വിളിച്ചു നോക്കിയെങ്കിലും വീട്ടിലേക്ക് പോയിരിക്കാമെന്ന ധാരണയില്‍ അവര്‍ വയലിലേക്ക് മടങ്ങുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് കുടുംബാംഗങ്ങള്‍ കുട്ടിയെ കാണാതായ വിവരമറിഞ്ഞത്. കുട്ടിയെ…