MID DAY NEWS

കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തി അടച്ചു
കൊടിയത്തൂര്‍ (കോഴിക്കോട്): മുക്കത്ത് അതിര്‍ത്തി റോഡുകള്‍ മുക്കം ജനമൈത്രി പൊലീസ് കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ – പുതിയനിടം, തേക്കിന്‍ ചുവട് – തോട്ടുമുക്കം, പഴംപറമ്ബ് – തോട്ടുമുക്കം എടക്കാട്, പനം പിലാവ് – തോട്ടുമുക്കം എന്നീ അതിര്‍ത്തി റോഡുകളാണ് പൊലീസ് അടച്ചത്. അതേസമയം, മതിയായ രേഖകളുമായി എത്തുന്നവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ്ചെക്ക്പോസറ്റുകള്‍ വഴി കടത്തിവിടുന്നുണ്ട്.കോവിഡ് രോഗികളുടെ എണ്ണത്തിലുളള വര്‍ധനയെ തുടര്‍ന്നാണ് മലപ്പുറം, കോഴിക്കോട് ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളാണ് റെഡ്‌സോണില്‍ ഉള്‍പ്പെടുന്ന…

കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു
KeralaoneTv: കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു,റഷ്യന്‍ നഗരമായ അര്‍സമാസിലാണ് സംഭവം. വെളുത്ത സ്വയം സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ പിന്തുടര്‍ന്നത്.ഇയാളെ പിന്നീട് പിടികൂടി പരിശോധനക്ക് വിധേയനാക്കിയാതായി അധികൃതര്‍ അറിയിച്ചു.

നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ കോഴിക്കോട് നിന്നും പങ്കെടുത്തവര്‍ റിപ്പോര്‍ട്ട് ചെയ്യണം
നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കോഴിക്കോട് ജില്ലയിലെ ആരെങ്കിലും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യാത്തവരായിട്ടുണ്ടെങ്കില്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കൊറോണ നിയന്ത്രണ സെല്ലില്‍ വിവരമറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഫോണ്‍ 0495 2376063, 2371471