![എന്‍സിസി ക്യാമ്പിനിടെയുണ്ടായ സംഘര്‍ഷം : എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ് എന്‍സിസി ക്യാമ്പിനിടെയുണ്ടായ സംഘര്‍ഷം : എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്](https://i0.wp.com/www.eastcoastdaily.com/wp-content/uploads/2024/12/ncc-camp-food-poisoning.1734983741.webp?resize=465%2C261&ssl=1)
എന്‍സിസി ക്യാമ്പിനിടെയുണ്ടായ സംഘര്‍ഷം : എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്
കൊച്ചി : കാക്കനാട്ടെ കെഎംഎം കോളജിലെ എന്‍സിസി ക്യാമ്പിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്. ഭാഗ്യലക്ഷ്മി, ആദര്‍ശ്, പ്രമോദ് എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന മറ്റ് ഏഴ് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് കേസ്. എന്‍ സി സി ക്യാമ്പില്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിന്റെ പിന്നാലെയാണ് എസ്എഫ്‌ഐ നേതാക്കള്‍ എന്‍സിസി ക്യാമ്പിലെത്തിയത്. ഇത് അന്വേഷിക്കാന്‍ വന്ന ഭാഗ്യലക്ഷ്മി തങ്ങളെയും അധ്യാപകരെയും ചേര്‍ത്ത് മോശം പരാമര്‍ശം നടത്തി എന്നാണ്…