Audio News
Getting your Trinity Audio player ready...
|
ഹൈദരാബാദ്: സിനിമാതാരം അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നൽകി. പുതിയ സിനിമയായ പുഷ്പ 2വിന്‍റെ പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യൽ.
ഹൈദരാബാദിലെ ചിക്കിടപ്പിള്ളി പൊലീസാണ് താരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ അല്ലു അർജുൻ നിലവിൽ നാലാഴ്ചത്തേക്ക് ജാമ്യത്തിലാണ്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ടെന്ന വിവരങ്ങൾക്കിടെയാണ് ചോദ്യം ചെയ്യാനുള്ള പൊലീസ് നീക്കം.