Editor

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; തലസ്ഥാനത്ത് പെട്രോള്‍ വില 93 രൂപ കടന്നു

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; തലസ്ഥാനത്ത് പെട്രോള്‍ വില 93 രൂപ കടന്നു

തിരുവനന്തപുരം∙ ഇന്ധന വില വീണ്ടും ഉയർത്തി എണ്ണക്കമ്പനികൾ. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി, പെട്രോള്‍ 91.44. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്കു മുകളിലാണ്.

Read More
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം

തിരുവനന്തപുരം∙ വിദേശത്തു നിന്ന് വരുന്ന എല്ലാവരുടെയും കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുമെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാനിടയുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന വേണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വൈറസിന്റെ പുതിയ വകഭേദത്തിനു സാധ്യതയുണ്ടെന്ന കണ്ടെത്തലും പരിശോധന ശക്തമാക്കാന്‍ ഇടയാക്കി. അതിനാലാണ് വിദേശത്തു നിന്ന് വരുന്നവരുടെ പക്കൽ കോവിഡ് ടെസ്റ്റ് റിസൾട്ട് ഉണ്ടെങ്കിലും വീണ്ടും പരിശോധന നടത്തുന്നത്. വിദേശത്തു നിന്നു വരുന്നവരുടെ ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് ഉടൻ കൈമാറും. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മുൻ കരുതൽ നടപടികൾ…

Read More
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട

കോഴിക്കോട്:  വടകര റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. രാജസ്ഥാന്‍ സ്വദേശിയായ യാത്രക്കാരന്‍ രമേശ് സിങ് രജാവത്തില്‍ നിന്നാണ് നാലര കിലോഗ്രാം സ്വര്‍ണ്ണം ആര്‍പിഎഫ് പിടികൂടിയിരിക്കുന്നത്. നേത്രാവതി എക്സ്പ്രസില്‍ നിന്നാണ് സ്വര്‍ണം പിടികൂടുകയുണ്ടായത്. മുംബൈയില്‍ നിന്നും കൊണ്ടുവരികയായിരുന്ന സ്വര്‍ണമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. രണ്ടര കിലോ സ്വര്‍ണത്തിന്റെ ബില്ല് ഇയാള്‍ ഹാജരാക്കിയിട്ടുണ്ട്. ഈ ബില്‍ ജി എസ്ടി വിഭാഗം പരിശോധിക്കുകയാണ്.

Read More
നാളെ ഭാരത് ബന്ദ്; വാണിജ്യ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുമെന്ന് വ്യാപാരികള്‍

നാളെ ഭാരത് ബന്ദ്; വാണിജ്യ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുമെന്ന് വ്യാപാരികള്‍

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദില്‍ വാണിജ്യ കേന്ദ്രങ്ങള്‍ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ബന്ദില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച്‌ ലളിതമാക്കുക, ഇ വേ ബില്‍ അപാകതകള്‍ പരിഹരിക്കുക, അടിക്കടിയുള്ള ഇന്ധന വില വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഫെബ്രുവരി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വാഹന ഗതാഗത…

Read More
സ്വർണ വില പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

സ്വർണ വില പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണ വില പവന് വീണ്ടും 35,000 രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,797.35 ഡോളായാണ് കുറഞ്ഞത്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വർണ വിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,439 രൂപയായും കുറഞ്ഞു. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ്…

Read More
വേനൽക്കാലത്ത് സംഭരിക്കുന്ന പാലിന് അധിക വില: മിൽമ മലബാർ മേഖലാ യൂണിയൻ

വേനൽക്കാലത്ത് സംഭരിക്കുന്ന പാലിന് അധിക വില: മിൽമ മലബാർ മേഖലാ യൂണിയൻ

കോഴിക്കോട്∙ ക്ഷീര കർഷകരെ സഹായിക്കാൻ മിൽമ മലബാർ മേഖലാ യൂണിയൻ വേനൽക്കാല പ്രോത്സാഹന വില പ്രഖ്യാപിച്ചു. ഇതിനായി 5.62 കോടി രൂപ വകയിരുത്തി. കാലിത്തീറ്റ സബ്‌സിഡിക്കായി ഒരു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. മലബാർ മേഖലാ യൂണിയനിൽ അഫിലിയേറ്റ് ചെയ്ത ക്ഷീര സംഘങ്ങൾ വഴി സംഭരിക്കുന്ന പാലിനാണ് അധിക വില നൽകുക. മാർച്ചിൽ സംഭരിക്കുന്ന പാലിന്റെ അളവ് അടിസ്ഥാനപ്പെടുത്തിയായിരിക്കും അധിക വില കർഷകന് ലഭ്യമാകുക. കാലിത്തീറ്റ സബ്‌സിഡിയിനത്തിലുള്ള ഒരുകോടി രൂപയും മാർച്ചിൽ നൽകും. മേഖലാ യൂണിയനു കീഴിലുള്ള ആറു…

Read More
കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

തിരുവനന്തപുരം : കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടിലും ബംഗാളിലും നിയന്ത്രണം. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് തമിഴ്‌നാട് ഏഴു ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തുകയും യാത്രക്കാരെ നിരീക്ഷിക്കുകയും ചെയ്യും. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഊട്ടിയിലും ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിയില്‍ എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതേണ്ടി വരും. കേരളം, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍…

Read More
പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന ; കൂട്ടിയത് 50 രൂപ

പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന ; കൂട്ടിയത് 50 രൂപ

ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വരും.ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഫെബ്രുവരി 14ന് വീണ്ടും സിലിണ്ടറിന് 50 രൂപ കൂട്ടി.പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വര്‍ധനയാണിത്.ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.

Read More
Back To Top
error: Content is protected !!