സ്വർണ വില പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

സ്വർണ വില പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണ വില പവന് വീണ്ടും 35,000 രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,797.35 ഡോളായാണ് കുറഞ്ഞത്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വർണ വിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,439 രൂപയായും കുറഞ്ഞു. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ വില കുറയുന്നത്.

Back To Top
error: Content is protected !!