Editor

കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

തിരുവനന്തപുരം : കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടിലും ബംഗാളിലും നിയന്ത്രണം. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് തമിഴ്‌നാട് ഏഴു ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തുകയും യാത്രക്കാരെ നിരീക്ഷിക്കുകയും ചെയ്യും. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഊട്ടിയിലും ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിയില്‍ എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതേണ്ടി വരും. കേരളം, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍…

Read More
പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന ; കൂട്ടിയത് 50 രൂപ

പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന ; കൂട്ടിയത് 50 രൂപ

ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വരും.ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഫെബ്രുവരി 14ന് വീണ്ടും സിലിണ്ടറിന് 50 രൂപ കൂട്ടി.പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വര്‍ധനയാണിത്.ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.

Read More
പകല്‍ ചൂട് കൂടുന്നു; അതീവ ജാ​ഗ്രതാ   മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

പകല്‍ ചൂട് കൂടുന്നു; അതീവ ജാ​ഗ്രതാ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: പകല്‍ സമയത്ത് താപനില കൂടുന്നു. ജാ​ഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നുള്ള മുന്നറിയിപ്പാണ് അതോറിറ്റി നിര്‍ദ്ദേശിച്ചത്. പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. കുട്ടികള്‍, പ്രായമായവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍ സമയം ക്രമീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Read More
കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ ഹൈക്കോടതി വിശദീകരണം തേടി

കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ ഹൈക്കോടതി വിശദീകരണം തേടി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്കെതിരെ സിന്‍ഡിക്കേറ്റ് അഗം നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്ക് എതിരെയാണ് സിന്‍ഡിക്കേറ്റ് അംഗത്തിന്റെ പരാതി ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് കോടതി സര്‍വകലാശാല അധികൃതരോട് വിശദീകരണം തേടിയത്. ബാക്ക്‌ലോഗുകള്‍ പരിഗണിക്കാതെയും അതോടൊപ്പം സംവരണ ചട്ടങ്ങള്‍ പാടെ കാറ്റില്‍ പറത്തിയും യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്ത തരത്തിലുള്ള നിയമനങ്ങളുമായാണ് സര്‍വകലാശാല മുന്നോട്ടു പോകുന്നത് എന്നാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണമായി സിന്‍ഡിക്കേറ്റ് അംഗം റഷീദ് മുന്നോട്ട് വെച്ചത്….

Read More
കാറപകടത്തില്‍ ടൈഗര്‍ വുഡ്‌സിന് ഗുരുതര പരിക്ക്; താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി

കാറപകടത്തില്‍ ടൈഗര്‍ വുഡ്‌സിന് ഗുരുതര പരിക്ക്; താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി

കാലിഫോര്‍ണിയ: ലോക ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരുക്ക്.റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്‌സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കാലിനാണ് പരുക്ക് പറ്റിയത്. കാര്‍ ഭാഗികമായി തകര്‍ന്നനിലയിലാണ്. അമിതവേഗതയാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന അദ്ദേഹം, പൊലിസെത്തുമ്പോള്‍ ബോധരഹിതനായിരുന്നു.അപകടം നടന്നതിനു പിന്നാലെ ലോസ് ആഞ്ജലിസ് കൗണ്ടി അഗ്നിശമന സേനാംഗങ്ങളും മറ്റും ടൈഗര്‍ വുഡ്‌സിനെ കാറില്‍ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത് മൂന്നാം തവണയാണ്…

Read More
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ യാത്രാ നിയന്ത്രണം

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ യാത്രാ നിയന്ത്രണം

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെ നിന്നുള്ള യാത്രികര്‍ക്ക് അഞ്ച് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഡല്‍ഹി, കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പുര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവുള്ളവര്‍ക്ക് മാത്രമേ ഈ സംസ്ഥാനങ്ങളില്‍ പ്രവേശിക്കാനാവൂ.ഡല്‍ഹിയിലേയ്ക്ക് വിമാനം, ട്രെയിന്‍, ബസ് എന്നീ മാര്‍ഗങ്ങളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ഉണ്ടെങ്കിലേ പ്രവേശനം അനുവദിക്കൂ. റോഡ് മാര്‍ഗം മറ്റു…

Read More
കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി

കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കോവിഡാനന്തര ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും ഇരട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ലോകത്തിന് പാഠമായെന്നും സമാനമായ വെല്ലുവിളികള്‍ നേരിടാന്‍ ലോകം സജ്ജമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച്‌ ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ആരോഗ്യമേഖലയ്ക്കായി ഇപ്പോള്‍ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയില്‍ സമാനമായ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകേണ്ട ഒരു പാഠം കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചു.’- പ്രധാനമന്ത്രി മോദി പറഞ്ഞു.മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍…

Read More
കെ. സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തലുമായി തോട്ടത്തിൽ രവീന്ദ്രൻ

കെ. സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തലുമായി തോട്ടത്തിൽ രവീന്ദ്രൻ

കോഴിക്കോട്: കെ. സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്ന് വെളിപ്പെടുത്തി സി.പി.എം നേതാവും കോഴിക്കോട് മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. എന്നാൽ താൻ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്ന് കെ സുരേന്ദ്രനെ അറിയിച്ചതായും ,കഴിഞ്ഞ 52 ലേറെ വർഷങ്ങളായി സി.പി.എം അം​ഗമായ തനിക്ക് അതിന് കഴിയില്ലെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. തന്റെ വിശ്വാസം കണക്കിലെടുത്താണ് സുരേന്ദ്രൻ തന്നെ ക്ഷണിക്കാൻ വന്നത്. ഒരു ദിവസം പെട്ടന്നൊരാൾ വന്നു പറഞ്ഞാൽ മാറാൻ പറ്റില്ല. സൗഹൃദങ്ങൾ വേറെയാണ് ഇത് വേറെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തോട്ടത്തിൽ…

Read More
Back To Top
error: Content is protected !!