കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്കെതിരെ സിന്‍ഡിക്കേറ്റ് അഗം നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്ക് എതിരെയാണ് സിന്‍ഡിക്കേറ്റ് അംഗത്തിന്റെ പരാതി ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് കോടതി സര്‍വകലാശാല അധികൃതരോട് വിശദീകരണം തേടിയത്. ബാക്ക്‌ലോഗുകള്‍ പരിഗണിക്കാതെയും അതോടൊപ്പം സംവരണ ചട്ടങ്ങള്‍ പാടെ കാറ്റില്‍ പറത്തിയും യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്ത തരത്തിലുള്ള നിയമനങ്ങളുമായാണ് സര്‍വകലാശാല മുന്നോട്ടു പോകുന്നത് എന്നാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണമായി സിന്‍ഡിക്കേറ്റ് അംഗം റഷീദ് മുന്നോട്ട് വെച്ചത്. ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ വൈസ് ചാന്‍സിലര്‍ രഹസ്യ സ്വാഭാവം ഉണ്ട് തരാന്‍ കഴിയില്ല എന്ന മറുപടി നല്‍കി എന്നും സിന്‍ഡിക്കേറ്റ് അംഗത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു.
ഈ നിയമനങ്ങള്‍ക്കെതിരെ ചാന്‍സലറായ ഗവര്‍ണറെ സമീപിച്ചിട്ടുണ്ടെന്നും സിന്‍ഡിക്കേറ്റ് അംഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാര്‍ച്ച് നാലിനകം ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കോടതി സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. സര്‍വകാലശാല അഭിഭാഷകയ്ക്ക് കോടതി ഇത് സംബന്ധിച്ച വിശദീകരണം നല്‍കി. തുടര്‍ന്ന് മാര്‍ച്ച് നാലിന് ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍വകലാശാലയുടെ വിശദീകരണം കോടതി കേള്‍ക്കും. അതിന് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.