Editor

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പുതിയ രോ​ഗികൾ

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പുതിയ രോ​ഗികൾ

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 45,892 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 817 പേരാണ് ഈ സമയത്തിനുള്ളിൽ കൊവിഡ് മൂലം മരിച്ചത്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  2.42 ശതമാനമാണ്. കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ചൊവ്വാഴ്ച 35000 ത്തിന് താഴെയെത്തിയിരുന്നു. ഇത് ഇന്നലെ വീണ്ടും 40,000ന് മുകളിലെത്തി. 43,733 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ഇന്നലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചത്.  ഇന്ന് ഇത് 45,000ന് മുകളിലെത്തി….

Read More
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന്  സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് സ്പെഷല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കും. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്ബാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ 10 ലക്ഷം രൂപ വീടു നിര്‍മ്മാണത്തിനായി നല്‍കും. കുടുംബത്തിന്റെ ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുട്ടിക്ക് 18 വയസ്സുവരെ…

Read More
നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി

നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി

നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് രാവിലെ തിരുവനന്തപുരത്തുവച്ച്‌ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.’ഞങ്ങള്‍ ഒന്നിച്ചുള്ളപ്പോള്‍ സുവര്‍ണ നിമിഷം’ എന്ന അടിക്കുറിപ്പോടെ മൃദുല വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആറ് നെയ്ത്തുകാര്‍ മൂന്നാഴ്ച കൊണ്ട് തയ്യാറാക്കിയ നടിയുടെ 35,000 രൂപയുടെ വിവാഹ സാരി നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Read More
മദ്യശാലകൾക്ക് മുന്നിലെ തിരക്ക് ; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി

മദ്യശാലകൾക്ക് മുന്നിലെ തിരക്ക് ; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍ വ്യക്തമാക്കി. തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ടലെറ്റിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് ബിവറേജസ് ഔട്ട് ലെറ്റിനു സമീപം പ്രവർത്തിയ്ക്കുന്ന കടയുടെ ഉടമകൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി. എക്‌സൈസ് കമ്മീഷണർ അനന്തകൃഷ്ണനും  ബിവറേജസ് കോര്‍പറേഷന്‍…

Read More
കേന്ദ്ര മന്ത്രിസഭ ; വകുപ്പുകൾ പ്രഖ്യാപിച്ചു ; അമിത് ഷാ സഹകരണം; മൻസൂഖ് മാണ്ഡവ്യ ആരോഗ്യം ; അനുരാഗ് ഠാക്കൂർ വാർത്താവിതരണം

കേന്ദ്ര മന്ത്രിസഭ ; വകുപ്പുകൾ പ്രഖ്യാപിച്ചു ; അമിത് ഷാ സഹകരണം; മൻസൂഖ് മാണ്ഡവ്യ ആരോഗ്യം ; അനുരാഗ് ഠാക്കൂർ വാർത്താവിതരണം

ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മന്ത്രിമാരായി തുടരുന്നവരുടെ ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച സഹകരണ വകുപ്പിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. ആരോഗ്യവകുപ്പ് മൻസൂഖ് മാണ്ഡവ്യക്ക് നൽകി. അനുരാഗ് ഠാക്കൂറാണ് പുതിയ വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി. വിദ്യാഭ്യാസ വകുപ്പ് ധർമ്മേന്ദ്ര പ്രധാൻ കൈകാര്യം ചെയ്യും. നിതിൻ ഗഡ്കരി, നിർമ്മല സീതാരാമൻ , രാജ് നാഥ് സിംഗ്, എസ്. ജയശങ്കർ തുടങ്ങിയവരുടെ വകുപ്പുകളിൽ മാറ്റമില്ല. നേരത്തെ ധർമ്മേന്ദ്ര പ്രധാൻ കൈകാര്യം ചെയ്തിരുന്ന…

Read More
കോഴിക്കോട്  പയ്യാനക്കലിൽ  അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തു ഞ്ഞെരിച്ച് കൊലപ്പെടുത്തി

കോഴിക്കോട് പയ്യാനക്കലിൽ അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തു ഞ്ഞെരിച്ച് കൊലപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തു ഞ്ഞെരിച്ച് കൊലപ്പെടുത്തി. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ അറിയിച്ചു. വൈകുന്നേരമാണ് സംഭവമുണ്ടായത്. വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More
സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ മലപ്പുറത്ത്

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ മലപ്പുറത്ത്

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കൊണ്ടുപോയത് ബൈക്കില്‍; പ്രതികളിലൊരാള്‍ കാരന്തൂര്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍

കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കൊണ്ടുപോയത് ബൈക്കില്‍; പ്രതികളിലൊരാള്‍ കാരന്തൂര്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍

കോഴിക്കോട്: ചേവായൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ മാനസിക ദൗര്‍ബല്യമുള്ള യുവതിയെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുണ്ടിക്കല്‍ താഴം ബസ് സ്‌റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികള്‍ ബൈക്കില്‍ കയറ്റുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കിന്റെ പിന്നില്‍ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കില്‍ കയറി ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിച്ചു. അവിടെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നു പ്രതികളാണ് കേസിലുള്ളത്. പീഡന ശേഷം യുവതിക്ക്…

Read More
Back To Top
error: Content is protected !!